പ്രതിഷേധ പ്രകടനം നടത്തി

മൂവാറ്റുപുഴ: പുതുവൈപ്പിൽ ഐ.ഒ.സി. പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ സമാധാനപരമായി സമരം ചെയ്ത എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എൻ.അരുണിനെയും സംസ്ഥാന കമ്മിറ്റിയംഗം എസ്.ജയദീപ് അടക്കമുള്ളവരെ അതിക്രൂരമായി മർദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ജി.രാകേഷ്, മണ്ഡലം പ്രസിഡൻറ് കെ.ഇ. ഷാജി , ടി.എം. ഹാരിസ്, കെ.എ. സനീര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.ബി. നിസാർ, സി.എന്‍. ഷാനവാസ്, ജോർജ് വെട്ടിക്കുഴി, പി.എസ്. ശ്രീശാന്ത്, ആരിഫ് യൂസഫ്, സൈജല്‍ പാലിയത്ത്, വി.എസ്. അനസ്, ഖലില്‍ ചിറപ്പാടി, എല്‍ദോസ് പുത്തന്‍പുര എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.