ഇ--വായന സൗകര്യമൊരുക്കി രണ്ടാര്‍കര എസ്.എ.ബി.ടി.എം സ്‌കൂള്‍ മൂവാറ്റുപുഴ: ലോക വായന ദിനത്തില്‍ ഇ--വായന സൗകര്യമൊരുക്കി രണ്ടാര്‍കര എസ്.എ.ബി.ടി.എം എല്‍.പി സ്‌കൂള്‍. വായന ദിനത്തില്‍ വിദ്യാർഥികള്‍ക്ക് ഇ-വിജ്ഞാനം പകരുന്നതിനും ഐ.ടി അധിഷ്ഠിത വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി സ്‌കൂള്‍ ലൈബ്രറി ഹാളിലാണ് ഇ-വായന സൗകര്യം ഒരുക്കിയത്. വായന ലാബിെൻറ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ എം.എം. അലിയാര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക ഇ.വി. രുക്മണി വായന ദിന സന്ദേശം നല്‍കി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഷക്കീര്‍, അധ്യാപികമാരായ എം.എ. ഫൗസിയ, റസീന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.