പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാൻ ബദൽ നയം രൂപവത്​കരിക്കും ^മന്ത്രി മൊയ്തീൻ

പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാൻ ബദൽ നയം രൂപവത്കരിക്കും -മന്ത്രി മൊയ്തീൻ പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാൻ ബദൽ നയം രൂപവത്കരിക്കും -മന്ത്രി മൊയ്തീൻ ആലപ്പുഴ: തകർച്ചയിലായ പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാൻ സർക്കാർ ബദൽ നയങ്ങൾ രൂപവത്കരിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 41ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര നയങ്ങളാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. പരിഗണിക്കപ്പെടേണ്ട പ്രത്യേക വിഭാഗങ്ങളെ കോർപറേറ്റുകൾക്ക് വേണ്ടി അവഗണിക്കുകയാണ്. എല്ലാ മേഖലയിലും പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്ക് എതിരായാണ് ബദൽ ആവിഷ്കരിക്കുന്നത്. പുതിയ തൊഴിൽ അവസരങ്ങൾ, സാമൂഹിക സുരക്ഷ പദ്ധതികൾ, സാമ്പത്തിക അഭിവൃദ്ധി എന്നിവ ഉണ്ടാകണം. ഈ ബദലാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ മേഖലയിലും നയം രൂപവത്കരിക്കുന്നത്. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഉൽപന്നങ്ങളിലേക്കും ഉൽപാദന രീതികളിലേക്കും പോവുക വഴി തൊഴിലാളികൾക്ക് ന്യായമായ കൂലിയും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഖാദിക്ക് ലഭിക്കാനുള്ള റിബേറ്റ് കുടിശ്ശിക നൽകുന്നതിന് ധന വകുപ്പുമായി ചർച്ച നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ബി.ഇ.എ വൈസ് പ്രസിഡൻറ് ആർ. തുളസീധരൻ പിള്ള, പി.വി.എൻ. രവീന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.