'ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ ഗൂഢശ്രമം '

കായംകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി കോടികൾ ചെലവഴിക്കുന്ന സർക്കാർ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ ഗൂഢശ്രമം നടത്തുകയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സ്വകാര്യ വിദ്യാഭ്യാസ ലോബികളുമായി ചേർന്ന് എയ്ഡഡ്, സർക്കാർ മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളെ തകർക്കാനുള്ള സർക്കാർ ശ്രമത്തെ ചെറുത്തു േതാൽപ്പിക്കും. എൻ.സി. ഇ.ആർ.ടി പാഠപുസ്തകം ലഘൂകരിക്കാൻ എസ്.സി. ഇ.ആർ.ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി രാഷ്ട്രീയമായി അധ്യാപകരെ തിരഞ്ഞുപിടിച്ച് വർക്ക്ഷോപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ദേശീയ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കഴിഞ്ഞതി​െൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം മറ്റ് സിലബസിൽനിന്നും അമ്പതിനായിരത്തോളം വിദ്യാർഥികൾ ഈ മേഖലയിലേക്ക് വന്നത്. അതിനാൽ അനാവശ്യ സിലബസ് പരിഷ്കരണവുമായി മുന്നോട്ട് പോകരുതെന്ന് പ്രസിഡൻറ് ബി. മോഹൻകുമാറും സെക്രട്ടറി എസ്. മനോജും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.