പുതുവൈപ്പിലെ െപാലീസ് അതിക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണം -പി.സി. ജോര്‍ജ് പുതുവൈപ്പിലെ െപാലീസ് അതിക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണം -പി.സി. ജോര്‍ജ് ആലപ്പുഴ: പുതുവൈപ്പില്‍ നിലനില്‍പിന് വേണ്ടി സമരം ചെയ്യുന്നവരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരത്തിന് തീവ്രവാദ ബന്ധം ആരോപിക്കുന്നതിലൂെട ഫലത്തിൽ തീവ്രവാദികൾക്ക് കടന്നുവരാൻ അവസരമൊരുക്കുകയാണ്. സമരത്തിന് പിന്തുണ നൽകുമെന്നും ചൊവ്വാഴ്ച പുതുവൈപ്പ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സമസ്ത മേഖലയിലും പരാജയമാണ്. െപാലീസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഉമ്മൻ ചാണ്ടിയുടെ ഏഴാംകൂലികളാണോ എന്ന് പരിശോധിക്കണം. മെട്രോ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാതിരുന്നത് അപ്പനെ അറിയിക്കാതെ കുഞ്ഞിെൻറ മാമ്മോദീസ നടത്തിയതുപോലെയായി. മോദിക്കൊപ്പം കുമ്മനം സഞ്ചരിച്ചതില്‍ കുഴപ്പമൊന്നുമില്ല. നഴ്‌സുമാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുെതന്നും ജോർജ് ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ എസ്. ഭാസ്‌കരപിള്ളയും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.