കോടതിയിൽ നാടകീയ രംഗങ്ങൾ; എൽ.പി.ജി വിരുദ്ധ സമരക്കാരെ വിട്ടയച്ചു

കൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി വിരുദ്ധ സമരത്തിൽ അറസ്റ്റ് ചെയ്ത സമരക്കാരെ ഹാജരാക്കിയ ഞാറക്കൽ േകാടതിയിൽ നാടകീയ രംഗങ്ങൾ. ഉച്ചക്ക് രേണ്ടാടെയാണ് സമരക്കാരെ കോടതിയിൽ ഹാജരാക്കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും ജാമ്യക്കാരെ ഹാജരാക്കണമെന്നും കോടതി പറഞ്ഞതോടെ ജാമ്യം വേണ്ടെന്നും റിമാൻഡ് ചെയ്താൽ മതിയെന്നും 81 പേരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തെക്കുറിച്ചും സമരക്കാർ വിവരിച്ചു. െപാലീസ് അതിക്രമത്തെക്കുറിച്ച പരാതി വിശദമായി എഴുതി നൽകണമെന്നും ഒരു മണിക്കൂറിനുള്ളിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. 3.30ഒാടെ വീണ്ടും ചേർന്ന കോടതി മുഴുവൻ പേരെയും സ്വമേധയ ജാമ്യത്തിൽ വിട്ടയക്കുന്നതായി അറിയിച്ചു. എന്നാൽ, റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ കോടതിയിൽ തുടർന്നതോടെ അഞ്ചു മിനിറ്റിനകം പുറത്തുപോകണമെന്ന് മജിസ്ട്രേറ്റ് നിർദേശം നൽകി. ഇത് കോടതി സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. 64 സ്ത്രീകളും 17 പുരുഷന്മാരുമാണ് ഞായറാഴ്ച അറസ്റ്റിലായത്. േകാടതി കർശന നിർദേശം നൽകിയതിെനത്തുടർന്ന് സമരക്കാർ കോടതിയിൽനിന്ന് ഇറങ്ങി സമരപ്പന്തലിലേക്ക് യാത്രയായി. കാൽനട ജാഥയായി നീങ്ങിയ പ്രവർത്തകരെ ഇടക്കുവെച്ച് മറ്റു സമരാനുകൂലികളും അനുഗമിച്ചു. അറസ്റ്റിലായി തിരിച്ചെത്തിയവർക്ക് നാലുമണിയോടെ പുതുവൈപ്പിൽ സ്വീകരണം നൽകി. തുടർന്ന് നിർദിഷ്ട എൽ.പി.ജി ടെർമിനലിന് മുന്നിൽ ഉപരോധസമരം പുനരാരംഭിച്ചു. മുഖ്യമന്ത്രി ബുധനാഴ്ച വിളിച്ച ചർച്ചയിൽ പെങ്കടുക്കുമോ എന്ന് സമരസമിതി വ്യക്തമാക്കിയിട്ടില്ല. ചർച്ചയിൽ സമവായം ഉരുത്തിരിയുന്നതുവരെ പ്ലാൻറ് പ്രവർത്തനം നിർത്തിെവക്കുന്നതായി കലക്ടർ നൽകിയ ഉറപ്പ് പരിഗണിക്കാതെ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതി തീരുമാനം. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിച്ചു മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.