കൊച്ചി: മെട്രോ റെയിലിൽ ജോലി നൽകാമെന്നു പറഞ്ഞ് പരിശീലനം നൽകിയിട്ടും അധികൃതരും കുടുംബശ്രീയും വാക്കുപാലിച്ചില്ലെന്ന് ഭിന്നലിംഗക്കാർ. പരിശീലനം ലഭിച്ച 23ൽ 12 പേർക്കുമാത്രം ജോലി നൽകി മറ്റുള്ളവരെ കളിയാക്കുകയായിരുന്നുവെന്ന് ഭിന്നലിംഗക്കാരായ ശാന്തിയും ആതിരയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തങ്ങൾക്ക് ജോലിയും വീടും നൽകുമെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.കെ. ശൈലജയും പറഞ്ഞിരുന്നു. ജോലി ലഭിക്കാതായപ്പോൾ അസി. പൊലീസ് കമീഷണർക്ക് പരാതിയും നൽകി. േജാലി ലഭിക്കുമെന്നാണ് മറുപടി ലഭിച്ചത്. മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തത് സംസ്കാരമില്ലാത്ത നടപടിയായി. കളമശ്ശേരി രാജഗിരി കോളജിലായിരുന്നു പരിശീലനം. ഭിന്നലിംഗക്കാർക്ക് പ്രായവും വിദ്യാഭ്യാസവും പ്രശ്നമല്ല എന്നാണ് അന്നു പറഞ്ഞത്. ഹൗസ്കീപ്പിങ് പരിശീലനമാണ് നൽകിയത്. കുടുംബശ്രീക്കാരുടെ കളിയാണ് ഇതിനു പിന്നിൽ. തങ്ങൾക്കുപകരം കുടുംബശ്രീക്കാർക്ക് ജോലി നൽകിയിട്ടുണ്ടാവും- അവർ ആരോപിച്ചു. മെട്രോയിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നേരേത്ത ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതായും ശാന്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.