ആലപ്പുഴ: അടിയന്തരാവസ്ഥയുടെ 42ാം വാർഷികം രണ്ടാം സ്വാതന്ത്ര്യസമരമായി ആചരിക്കാൻ അടിയന്തരാവസ്ഥ പീഡിതരുടെ അസോസിയേഷൻ (അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്‌ടിംസ്) ജില്ല കമ്മിറ്റി തീരുമാനിച്ചു. ആലപ്പുഴ ഐശ്വര്യ ഒാഡിറ്റോറിയത്തിൽ 27ന് വൈകീട്ട് നാലിന് വാർഷികാചരണവും പൊതുസമ്മേളനവും നടത്തും. 25 അംഗ സ്വാഗതസംഘവും രൂപവത്കരിച്ചു. ചെയർമാനായി ഡോ. ഇ. കൃഷ്ണൻ നമ്പൂതിരിയെയും ജനറൽ കൺവീനറായി കെ.സി. ജാനകിറാമിനെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. രാജശേഖര പണിക്കർ, ഭാരതീയ വിചാരകേന്ദ്രം റിസർച് സെൻറർ അക്കാദമിക് ഡീൻ ഡോ. കെ.എൻ. മധുസൂദനൻ പിള്ള തുടങ്ങിയവർ പെങ്കടുക്കും. അഭിനന്ദിച്ചു ആലപ്പുഴ: ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ 2017-18 അക്കാദമിക് വർഷം മുഴുവൻ തുടരാൻ തീരുമാനിച്ച കേരള സർവകലാശാല സിൻഡിക്കേറ്റിനെ പാരലൽ കോളജ് അസോസിയേഷൻ, പാരലൽ കോളജ് സംരക്ഷണ സമിതി ജില്ല കമ്മിറ്റികൾ അഭിനന്ദിച്ചു. പാരലൽ വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സർവകലാശാല സ്വീകരിക്കുന്നതിന് സഹായിച്ച ഭരണ-പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥി സംഘടനകളെയും അഭിനന്ദിച്ചു. ജില്ല പ്രസിഡൻറ് കെ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശ്യാമപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സിബി ജോർജ്, വൈസ് പ്രസിഡൻറ് വർക്കി മാത്യു എന്നിവർ സംസാരിച്ചു. യു.ഡി.എഫ് നേതൃയോഗം ഇന്ന് ആലപ്പുഴ: യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ, നിയോജകമണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ജില്ല നേതൃയോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആര്‍.എസ്.പി ജില്ല കമ്മിറ്റി ഒാഫിസില്‍ ചേരുമെന്ന് ചെയര്‍മാന്‍ എം. മുരളിയും കണ്‍വീനര്‍ അഡ്വ. ബി. രാജശേഖരനും അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.