കേരള മുസ്​ലിം ജമാഅത്ത്​ ഇഫ്​താർ സംഗമം

ആലപ്പുഴ: മനസ്സും ശരീരവും ഒരുപോലെ നിര്‍മലമാക്കുന്ന ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം അനുകരണീയമാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എം.എം. ഹനീഫ് മൗലവി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഹാമിദ് ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജഅ്ഫര്‍ സാദിഖ് സിദ്ദീഖി, മുഹമ്മദ് കോയ തങ്ങള്‍ ചേലാട്ട്, പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ, എച്ച്. അബ്ദുന്നാസര്‍ തങ്ങൾ, പി.കെ. ബാദ്ഷ സഖാഫി, ഡോ. ഫസല്‍ റഹ്മാൻ, എസ്. നസീര്‍, അഡ്വ. കെ. നജീബ്, പി.എസ്. മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, സൂര്യ ഷംസുദ്ദീൻ, ഷാഹുല്‍ കളീക്കല്‍, കബീര്‍കുട്ടി, പി.ഇ. ഷാഹുൽ ഹമീദ്, സിദ്ദീഖ് സഖാഫി, എം.എം. ഷംസുദ്ദീന്‍ എന്നിവർ സംസാരിച്ചു. കാവാലം സ്മൃതിപൂജ സമർപ്പണം 25ന് ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ കാവാലം നാരായണപ്പണിക്കരുടെ ഒന്നാമത് ചരമവാർഷികദിനം വിവിധ പരിപാടികളോടെ സ്മൃതിപൂജ സമർപ്പണമായി ആചരിക്കുന്നു. ആലപ്പുഴ ചടയൻമുറി ഹാളിൽ ജൂൺ 25ന് നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും സ്മൃതിപൂജ പുരസ്കാര സമർപ്പണവും ആർട്ടിസ്റ്റ് സി.കെ. വിശ്വനാഥൻ നിർവഹിക്കും. ആർ. സന്ധ്യ, നാസർ ഇബ്രാഹീം, ഫിലിപ്പോസ് തത്തംപള്ളി, മധു ആലിശ്ശേരി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. ശുചീകരണ പ്രവര്‍ത്തനത്തിനൊരുങ്ങി സി.പി.ഐ ആലപ്പുഴ: പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ പരിസര ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ സി.പി.ഐ ജില്ല കൗൺസിൽ പാര്‍ട്ടി പ്രവര്‍ത്തകരോടും ഘടകങ്ങളോടും അഭ്യർഥിച്ചു. മഴക്കാലം ആരംഭിച്ചതോടെ പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊതുക് വന്‍തോതില്‍ പെരുകുന്നത് ആവശ്യമായ ശുചീകരണം ഇല്ലാത്തത് കൊണ്ടാണ്. ഇൗമാസം 25നും ജൂലൈ രണ്ടിനും ജില്ല വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജന സംഘടന പ്രവര്‍ത്തകരും പൊതുസ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.