ekd pbr acci

ബൈക്കിൽനിന്ന് വീണ വീട്ടമ്മ ടിപ്പർ കയറി മരിച്ചു പെരുമ്പാവൂർ: ബൈക്കിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ടിപ്പർ കയറി മരിച്ചു. ആലുവ കീഴ്മാട് കൊച്ചിക്കാകുടി വീട്ടിൽ മീതീൻകുഞ്ഞി​െൻറ ഭാര്യ ബീവിയാണ് (49) മരിച്ചത്. മീതീൻകുഞ്ഞിനെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എേട്ടാടെ ആലുവ - പെരുമ്പാവൂർ സ്വകാര്യ റൂട്ടിൽ പോഞ്ഞാശ്ശേരി കനാൽ കവലക്ക് സമീപമാണ് അപകടം. വെങ്ങോലയിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ പോകവെയാണ് അപകടം. കനാൽ കവലയിൽ ബൈക്കിന് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് േബ്രക്ക് ചെയ്തതിനെത്തുടർന്ന് ബൈക്കും നിർത്താൻ ശ്രമിക്കുകയും ബീവി ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീഴുകയുമായിരുന്നു. പിറകെ വന്ന ടിപ്പർ ബീവിയുടെ തലയിലൂടെ കയറി തൽക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ഇഫ്റത്ത, ഫാഇത, ഫാത്തിമ. മരുമകൻ: മുഹമ്മദ് ഫൈസൽ. അടിക്കുറിപ്പ് - -ബീവി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.