മാരാരിക്കുളം: പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും പുരോഗമന കലാസാഹിത്യ സംഘത്തിെൻറ സ്ഥാപക നേതാവുമായ എം.എന്‍. കുറുപ്പിെൻറ സ്മരണാർഥം യുവ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 ജൂലൈ ഒമ്പതിന് 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മൗലികവും മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ കവിതക്കാണ് പുരസ്‌കാരം നല്‍കുന്നത്. കവിത മൂന്ന് പേജില്‍ കവിയരുത്. മത്സരത്തിലേക്ക് ഒരാള്‍ ഒരു കവിത മാത്രമേ അയക്കാന്‍ പാടുള്ളൂ. കവിതയുടെ മൂന്ന് പകര്‍പ്പ്, പ്രായം തെളിയിക്കുന്ന രേഖ, ഫോണ്‍ നമ്പര്‍,- വിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ ബയോഡാറ്റ എന്നിവ കണ്‍വീനര്‍, എം.എന്‍. കാവ്യപുരസ്‌കാര സമിതി, പുരോഗമന കലാസാഹിത്യ സംഘം, മാരാരിക്കുളം ഏരിയ കമ്മിറ്റി, പാതിരപ്പള്ളി പി.ഒ, ആലപ്പുഴ-688521 എന്ന വിലാസത്തില്‍ ജൂണ്‍ 28ന് ലഭിക്കണം. ജൂലൈ ഒമ്പതിന് പാതിരപ്പള്ളി ഏയ്ഞ്ചൽ കിങ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എം.എന്‍. അനുസ്മരണ പരിപാടിയില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.