ഇഫ്​താർ വിരുന്നൊരുക്കി എം.സി.വൈ.എം

ചാരുംമൂട്: മതസൗഹാർദ സന്ദേശവുമായി കാവുംമ്പാട് ജമാഅത്ത് പള്ളിയിൽ ഇഫ്താർ വിരുന്നൊരുക്കി ക്രിസ്തീയ സംഘടന. നൂറനാട് സ​െൻറ് റെനാത്തുസ് ദേവാലയത്തിലെ യുവജന സംഘടനയായ എം.സി.വൈ.എമ്മി​െൻറ നേതൃത്വത്തിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മതസൗഹാർദം സാഹോദര്യത്തി​െൻറ അർഥമാണെന്ന് ജമാഅത്ത് ചീഫ് ഇമാം മാഹീൻ അൽഖാസിമി പറഞ്ഞു. ജമാഅത്ത് പ്രസിഡൻറ് എ. സുധീപ്, സെക്രട്ടറി പി.എ. റാവുത്തർ, ട്രഷറർ ജലീൽ, വൈസ് പ്രസിഡൻറ് അജി, എം.സി.വൈ.എം വൈദിക ജില്ല ഡയറക്ടർ ഫാ. തോമസ്‌ പുത്തൻപറമ്പിൽ, ജില്ല പ്രസിഡൻറ് ജസ്റ്റിൻ ജോസ്, ഇടവക ട്രസ്റ്റി സി.ടി. ബെഞ്ചമിൻ, സെക്രട്ടറി ബിജോയ്‌ ബാബു, യൂനിറ്റ് പ്രസിഡൻറ് ലിേൻറാ മാത്യു, എം.സി.എ യൂനിറ്റ് പ്രസിഡൻറ് കെ.ബി. ഇറാനിമോസ് എന്നിവർ നേതൃത്വം നൽകി. കാവുംമ്പാട് പള്ളിയിൽ എരുമക്കുഴി പടിഞ്ഞാേറക്കര കെട്ടുത്സവ സമിതിയും ഇഫ്താർ വിരുന്ന് നടത്തി. പ്രസിഡൻറ് ജി. പ്രവീൺ, സെക്രട്ടറി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിരുന്ന് നടത്തിയത്. സർവേയർ ട്രേഡിൽ അഡ്മിഷൻ ഹരിപ്പാട്: പട്ടികജാതി വികസന വകുപ്പി​െൻറ കീഴിൽ ഹരിപ്പാട്ട് പ്രവർത്തിക്കുന്ന ഗവ. െഎ.ടി.െഎയിൽ എൻ.സി.വി.ടി അംഗീകാരമുള്ള സർവേയർ ട്രേഡിൽ 2017-18 ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വർഗക്കാർക്ക് പുറമെ മറ്റുള്ളവർക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി ട്രെയിനികൾക്ക് സ്റ്റൈപൻഡ്, ലംപ്സം ഗ്രാൻറ്, ഹോസ്റ്റൽ അലവൻസ് എന്നീ ആനുകൂല്യങ്ങളും മുഴുവൻ ട്രെയിനികൾക്കും സ്റ്റഡി ടൂർ അലവൻസ്, യൂനിഫോം അലവൻസ്, ഉച്ചഭക്ഷണം എന്നിവയും ലഭിക്കും. പരിശീലനം സൗജന്യമാണ്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും ഹരിപ്പാട് ആരൂർ എൽ.പി സ്കൂളിന് സമീപമുള്ള െഎ.ടി.െഎയിൽ ലഭിക്കും. ഫോൺ: 0479 2417703, 9446158639. അനുശോചന സമ്മേളനം ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വെൺമണി സുധാകര​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് അംഗം ശ്രീകുമാർ കോയിപ്രം അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, അഡ്വ. ഡി. വിജയകുമാർ, കെ.എൻ. വിശ്വനാഥൻ, പ്രഫ. രാജഗോപാൽ, അജിത് ബി. നായർ, എബി കുര്യാക്കോസ്, ജോർജ് തോമസ്, റോയി ഫിലിപ്, പി.വി. ജോൺ, ഗിരീഷ് ഇലഞ്ഞിമേൽ, പഞ്ചായത്ത് പ്രസിഡൻറ് കെ. ലെജുകുമാർ, സഖറിയ പുത്തനിട്ടി, സുനിൽ പി. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. അയ്യങ്കാളി സമാധിദിനം ആചരിച്ചു പാണ്ടനാട്: കേരള പുലയർ മഹാസഭ 1029ാം നമ്പർ കീഴ്വന്മഴി ശാഖയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 76ാമത് സമാധിദിനം ആചരിച്ചു. ശാഖ പ്രസിഡൻറ് ടി.ആർ. ഗോപാലൻ, സെക്രട്ടറി കെ.കെ. ഗോപാലൻ, ട്രഷറർ സി.പി. അനു, വി.കെ. ഗോപി, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.