പുസ്തക സദ്യയൊരുക്കി ഇ-ദളം എഴുത്തുകൂട്ടം ചാരുംമൂട്:- വായനദിനത്തിൽ കുരുന്നുകൾക്ക് പുസ്തക സദ്യയൊരുക്കി ഇ-ദളം എഴുത്തുകൂട്ടം. ചത്തിയറ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് 'കുരുന്നു വായനക്കൊരു കൈത്താങ്ങ്' എന്ന പേരിൽ ഇരുന്നൂറോളം പുസ്തകങ്ങൾ നൽകി ഇ-ദളം എഴുത്തുകൂട്ടം വായനദിനം ആചരിച്ചത്. താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ അജികുമാർ അധ്യക്ഷത വഹിച്ചു. വള്ളികുന്നം പ്രഭ, എസ്. ഷാജഹാൻ എന്നിവർ ചേർന്ന് ഹെഡ്മിസ്ട്രസ് എം. വസന്തകുമാരിക്ക് പുസ്തകങ്ങൾ കൈമാറി. എസ്.എം.സി അംഗം ഗോപിനാഥൻ നായർ, എസ്. ജമാൽ, ജേക്കബ് ജോർജ്, അജൂസ് കല്ലുമല, എം. അരുൺ, സുജിത് എസ്. കുറുപ്പ്, കരുണേഷ് കുമാർ, പ്രദീപ് ചക്കോലി, വി.എൻ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. വായനമത്സരത്തിൽ സമ്മാനാർഹരായ വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ട്രോഫികൾ വിതരണം ചെയ്തു. പുസ്തകത്താലവുമായി തൃക്കുന്നപ്പുഴ ഗവ. എൽ.പി.എസ് തൃക്കുന്നപ്പുഴ: വായന വാരാചരണത്തിെൻറ ഭാഗമായി തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിൽ പുസ്തകത്താലം സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ കുട്ടികൾ എത്തിച്ച പുസ്തകങ്ങൾ ചെണ്ടമേളത്തിെൻറയും മുത്തുക്കുടകളുടെയും അകമ്പടിയോടെ താലപ്പൊലിയായി സ്കൂളിലേക്ക് കൊണ്ടുവന്നു. അതിനുശേഷം നടന്ന വായന വാരാചരണ സമ്മേളനം തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ബി. അമ്മിണി ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ സുധിലാൽ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബിനു വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. രാജീവൻ പുനർജനി വായനദിന സന്ദേശം നൽകി. വായനദിനപതിപ്പ് ഹെഡ്മിസ്ട്രസ് ശ്രീദേവി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹാരിസ് അണ്ടോളിൽ, പഞ്ചായത്ത് അംഗം സിന്ധു ശശി, കാർത്തികപ്പള്ളി സത്യശീലൻ, ശ്രീരാജ് രാമചന്ദ്രൻ, എം.പി.ടി.ഐ പ്രസിഡൻറ് അമൃതകുമാരി, അനിമോൻ, വിമൽ വിക്രം, അധ്യാപകരായ മുഹമ്മദ് ഷാഫി, ശ്രീരഞ്ജിനി, നസീമ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂസൻ നന്ദിയും പറഞ്ഞു. വായന ദിനാചരണം ചെങ്ങന്നൂര്‍: തിങ്കളാമുറ്റം മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂളില്‍ നടന്ന വായന ദിനാചരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. ഷിബുരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. ടിജു ടി. എബ്രഹാം അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൂര്‍വ വിദ്യാർഥികളായ അന്‍സു പി. റെജി, ജിന്‍സ് ജോയ്, ആര്യ പി. സജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് കെ.കെ. സതീഷ്, രേഖ സോമന്‍, ലത അനില്‍, ജോജി മാത്യു, അന്‍സു പി. റെജി, ജിന്‍സ് ജോയ്, ആര്യ പി. സജി എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികള്‍ എല്ലാദിവസവും പത്രവായന ഒരു ശീലമാക്കുമെന്ന് പ്രതിജ്ഞയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.