ആഹാരരീതിയിൽ സർക്കാറോ രാഷ്​ട്രീയ പാർട്ടികളോ ഇടപെടരുത്​ ^ആർ. ബാലകൃഷ്​ണപിള്ള

ആഹാരരീതിയിൽ സർക്കാറോ രാഷ്ട്രീയ പാർട്ടികളോ ഇടപെടരുത് -ആർ. ബാലകൃഷ്ണപിള്ള ഹരിപ്പാട്‌: വ്യക്തികളുടെയോ സമൂഹത്തി​െൻറയോ ആഹാരരീതിയിൽ സർക്കാറോ രാഷ്ട്രീയ പാർട്ടികളോ ഇടപെടരുതെന്ന് മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. നങ്ങ്യാർകുളങ്ങര 726ാം നമ്പർ എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഈശ്വരാവതാരങ്ങളായ മത്സ്യം, കൂർമം, വരാഹം എന്നിവയെ ഭക്ഷണമായി ഉപയോഗിക്കാമെങ്കിൽ വാഹനമായ പശുവിനും കാളക്കും എന്തിനാണ് വിലക്ക്. വടക്കേ ഇന്ത്യയിൽ അർധജീവനോടെ വഴിയിൽ തള്ളുന്ന പശുവിനെ കഴുകൻ കൊത്തുന്ന കാഴ്ച വേദനജനകമാെണന്ന് അദ്ദേഹം പറഞ്ഞു. അനുമോദന സമ്മേളനം യൂനിയൻ പ്രസിഡൻറ് കെ. ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എസ്. സജിത്ത് അധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്കാരം ലഭിച്ച ജി. രാധാകൃഷ്ണൻ, ലോകാരോഗ്യ സംഘടനയുടെ വിദ്യാർഥി വിഭാഗം വൈസ് പ്രസിഡൻറ് ഡോ. വി. വിഷ്ണുപ്രിയ, അഡ്വ. കോയിക്കോലിൽ ഗോപാലകൃഷ്ണപിള്ള, രാമചന്ദ്രൻ നായർ എന്നിവരെ ആദരിച്ചു. അഡ്വ. വി. വിജുലാൽ, എസ്. സന്തോഷ് കുമാർ, തുളസി കൃഷ്ണ, പ്രസന്ന ചന്ദ്രൻ, പ്യാരിലാൽ, ലത എസ്. കുമാർ, മായ, ആർ.ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ലോറിക്ക് പിന്നിൽ മാരുതി വാനിടിച്ച് ഒരാൾക്ക് പരിക്ക് ചാരുംമൂട്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മാരുതി വാനിടിച്ച് ലോറി ജീവനക്കാരന് ഗുരുതര പരിക്ക്. പാലമേൽ ആദിക്കാട്ടുകുളങ്ങര കല്ലിരിക്കും കുന്നിൽ നൗഷാദിനാണ് (35) പരിക്കേറ്റത്. ഇയാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂേന്നാടെ കൊല്ലം-തേനി ദേശീയപാതയിൽ താമരക്കുളം ചാവടി ജങ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. ടിപ്പർ ലോറിയുടെ പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരിക്കുമ്പോൾ അമിതവേഗത്തിൽ വന്ന മാരുതി വാൻ നൗഷാദ് ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് പോയ നൗഷാദിനെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. നൗഷാദി​െൻറ കൈവിരലുകൾ അറ്റ നിലയിലായിരുന്നു. വാൻ പൂർണമായും തകർന്നു. വാനിൽ യാത്ര ചെയ്ത തിരുവനന്തപുരം സ്വദേശികൾക്കും നിസ്സാര പരിക്കേറ്റു. നൂറനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. വായന വാരാചരണത്തിന് തുടക്കം ആറാട്ടുപുഴ: മംഗലം ഗവ. എൽ.പി സ്‌കൂളിൽ വായന വാരാചരണത്തിന് തുടക്കം. വിളംബര റാലി, പ്രശ്നോത്തരി, കവിതാലാപനം എന്നിവ നടന്നു. പഞ്ചായത്ത് അംഗം വിദ്യാധരൻ, എസ്.എം.സി ചെയർമാൻ കെ.എം. റോയ്, പ്രഥമാധ്യാപിക സുരീനാബീഗം, അധ്യാപകരായ ഒ. സുബൈദ, ഒ. സാബിറ, എം.യു. വിജയമ്മ, ബിന്ദു, പ്രശാന്ത്കുമാർ, എൽ. ഷംല, നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.