കാറിടിച്ച് വയോധിക മരിച്ചു അങ്കമാലി: കടയിൽ പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. അങ്കമാലി കറുകുറ്റി കേബിള്‍നഗര്‍ കോളനിയില്‍ അറക്ക വീട്ടില്‍ പരേതനായ ഒൗസേഫിെൻറ ഭാര്യ ത്രേസ്യയാണ് (70) മരിച്ചത്. കറുകുറ്റി അഡ്ലക്സ് ഗേറ്റിന് സമീപം ഞായറാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചുതെറിപ്പിച്ചത്. അവശനിലയിലായ ത്രേസ്യയെ അങ്കമാലി എൽ.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. മക്കള്‍: പരേതനായ ഡേവിസ്, ജയ്സണ്‍. മരുമക്കള്‍: മേഴ്സി, സുലോചന. മറിയംകുട്ടി കുന്നുകര: അയിരൂര്‍ ആറ്റുപുറം കോലഞ്ചേരി വീട്ടില്‍ തോമന്കുട്ടിയുടെ ഭാര്യ മറിയംകുട്ടി (80) നിര്യാതയായി. മക്കള്‍: ആൻറണി, ജോസഫ്, പോളച്ചന്. മരുമക്കള്‍: ആനി, സിസിലി, മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.