ബി.ആര്‍ക് പരീക്ഷ തിരുവനന്തപുരം: നാല്, ഒമ്പത് സെമസ്റ്റര്‍ ബി.ആര്‍ക് (2008 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.എസ്‌സി നഴ്‌സിങ് പരീക്ഷ 2017 ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.എസ്‌സി നഴ്‌സിങ് (സപ്ലിമെൻററി) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 11 (50 രൂപ പിഴയോടെ ജൂലൈ 13, 125 രൂപ സൂപ്പര്‍ ഫൈനോടു കൂടി ജൂലൈ 15) വരെ ഫീസടച്ച് അപേക്ഷിക്കാം. 2009-നു മുമ്പ് അഡ്മിഷന്‍ നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ബി.ഫാം ഫലം ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ഫാം (സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂലൈ 10വരെ അപേക്ഷിക്കാം. കോണ്‍ട്രാക്റ്റ് െലക്ചറര്‍: അപേക്ഷ ക്ഷണിച്ചു യു.ഐ.ടി-കളിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാനേജ്മെൻറ് എന്നീ വിഷയങ്ങളില്‍ കോണ്‍ട്രാക്റ്റ് െലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകളുടെ പകര്‍പ്പ്, ഫീസടച്ച രസീത്/ഡ്രാഫ്റ്റ് എന്നിവയോടൊപ്പം ജൂണ്‍ 27 വൈകീട്ട് അഞ്ചിനുമുമ്പ് തിരുവനന്തപുരത്തെ സര്‍വകലാശാല ആസ്ഥാനത്ത് എത്തിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോറവും വെബ്‌സൈറ്റില്‍. ക്ലാസുകള്‍ ഇല്ല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന കോഴ്‌സുകള്‍ക്ക് ജൂണ്‍ 24, 25 തീയതികളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ബി.ടെക് പരീക്ഷ തീയതി മാറ്റം ജൂണ്‍ 22-ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) പരീക്ഷ ജൂലൈ നാല് മുതല്‍ ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ബി.ടെക് പരീക്ഷ ജൂണ്‍ /ജൂലൈയില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) പരീക്ഷക്ക് 2006 അഡ്മിഷന്‍ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. പ്രസ്തുത വിദ്യാർഥികള്‍ അവരുടെ പരീക്ഷ ഫീസ് പിഴ കൂടാതെ ജൂണ്‍ 27 (50 രൂപ പിഴയോടെ ജൂണ്‍ 28, 125 രൂപ സൂപ്പര്‍ ഫൈനോട് കൂടി ജൂണ്‍ 29) വരെ അപേക്ഷിക്കാം. ബി.കോം ആന്വല്‍ സ്‌കീം പരീക്ഷ ഫെബ്രുവരിയില്‍ നടത്തിയ പാര്‍ട്ട് ഒന്ന്, രണ്ട് ബി.കോം ആന്വല്‍ സ്‌കീം പരീക്ഷക്ക് പരാജയപ്പെട്ട ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റ് വഴി പിഴ കൂടാതെ ജൂണ്‍ 24 (50 രൂപ പിഴയോടെ ജൂണ്‍ 27, 125 രൂപ സൂപ്പര്‍ ഫൈനോട് കൂടി ജൂണ്‍ 29) വരെ അപേക്ഷിക്കാം. അപേക്ഷ ക്ഷണിച്ചു യു.ഐ.എം-കളിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. അപേക്ഷ ക്ഷണിച്ചു കരാറടിസ്ഥാനത്തില്‍ എസ്റ്റേറ്റ് ഓഫിസര്‍ നിയമനത്തിന് റിട്ട.ഡെപ്യൂട്ടി കലക്ടര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.