നിർമാണം പൂർത്തിയാക്കി ചാലിയത്തുചിറ

ചാലിയത്തുചിറ നിർമാണം പൂർത്തിയാക്കി പിറവം: പിറവം നഗരസഭയുടെയും രാമമംഗലം പഞ്ചായത്തിലെയും കാർഷിക മേഖലക്ക് പുത്തൻ ഉണർവ് പകർന്ന് ചാലിയത്തുചിറയുടെ നിർമാണം പൂർത്തിയായി. പ്രതിസന്ധികളെ തോൽപിച്ചാണ് കർഷകർ ലക്ഷ്യം നേടിയെടുത്തത്. ഉഴവൂർ തോടിന് കുറുകെ പിറവം നഗരസഭ, രാമമംഗലം, പാമ്പാക്കുട എന്നീ രണ്ട് പഞ്ചായത്തുകൾക്കും പ്രയോജനപ്പെടുന്നതാണ് ചാലിയത്തുചിറ. വർഷങ്ങളായുള്ള കർഷകരുടെ സ്വപ്ന സാക്ഷാത്കാരമാണ് ചിറയുടെ പൂർത്തീകരണം. 150 ഹെക്ടർ ഭൂമിയിൽ കൂടുതലായി വെള്ളം ശേഖരിക്കുന്നതോടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയരും. അനൂപ് ജേക്കബ് മന്ത്രിയായിരിക്കെ അനുവദിപ്പിച്ച ഒരുകോടി മുടക്കിയാണ് നിർമാണം ആരംഭിച്ചത്. ..........................1962ലാണ് ഹെക്ടറുകളോളം വിസ്തൃതിയിൽ വ്യാപിച്ചുകിടന്ന കൊട്ടാരം ഉൗരനാട് ചെറുകര, കുേട്ടാളി ഇലത്തോട് തുടങ്ങിയ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാനാകും.......................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.