പുതുവൈപ്പിൽ ഗുണ്ട ആക്രമണം: പി.ഡി.പി നേതാവി​െൻറ കാർ അടിച്ച് തകർത്തു

കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി വിരുദ്ധസമരത്തിൽ പങ്കെടുക്കാനെത്തിയ പി.ഡി.പി പ്രവർത്തകർക്ക് നേരെ ഗുണ്ട ആക്രമണം. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാ​െൻറ കാർ ആക്രമികൾ അടിച്ച് തകർത്തു. ജനകീയ സമരത്തിന് പിന്തുണയുമായെത്തുന്നവരെ കൈയേറ്റം ചെയ്ത് സമരക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തി​െൻറ ഭാഗമാണ് ആക്രമണമെന്ന് സംശയിക്കുന്നു. പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് ജില്ല പ്രസിഡൻറ് വി.എം. അലിയാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.