വായന പക്ഷാചരണം തുടങ്ങി

കൊച്ചി: സ്വതന്ത്രചിന്തക്കും സര്‍ഗാത്മക മനസ്സി​െൻറ വികാസത്തിനും പുതുസമൂഹ സൃഷ്ടിക്കും വായന പ്രധാനമാണെന്ന സന്ദേശവുമായി വായനദിനാചരണത്തിന് തുടക്കം. ജില്ല ലൈബ്രറി കൗണ്‍സിൽ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ സഹകരണത്തോടെയാണ് വായനദിനം സംഘടിപ്പിച്ചത്. വിളംബര ജാഥ കുറുമശ്ശേരി ഗവ. യു.പി സ്‌കൂളില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കുറുമശ്ശേരി യു.പി, പൂവത്തുശ്ശേരി സ​െൻറ് ജോസഫ്, മൂഴിക്കുളം യു.പി സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘം ബാന്‍ഡ് മേളത്തി​െൻറ അകമ്പടിയോടെ ജാഥ തുടങ്ങി. തുടര്‍ന്ന് പാറക്കടവ് എൻ.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നുള്ള ജാഥയും ചേര്‍ന്നു. ഇരുസംഘവും പ്ലക്കാര്‍ഡുകളുമായി എസ്.എന്‍.ഡി.പി ഹാളിലേക്ക് നീങ്ങി. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ഗ്രന്ഥശാല പ്രവര്‍ത്തകനും ഗായകനുമായ അന്‍വിൻ ഗാനം ആലപിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രന്ഥശാല പ്രവര്‍ത്തകരും കലാകാരന്മാരും എഴുത്തുകാരും അക്ഷരസ്‌നേഹികളും ഒത്തുചേര്‍ന്ന് 100 ചിരാതുകളില്‍ അക്ഷരദീപം തെളിച്ചു. ജില്ല പഞ്ചായത്തംഗം സരള മോഹന്‍, കുറുമശ്ശേരി സ്‌കൂള്‍ അധ്യാപിക സുജാത എന്നിവർ സന്ദേശം നൽകി. ഐ.വി. ദാസി​െൻറ ജന്മദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷാചരണം. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സംഗീത സുരേന്ദ്രന്‍, പാറക്കടവ് പഞ്ചായത്തംഗം ജിഷ ശ്യാം, കുറുമശ്ശേരി യു.പി പി.ടി.എ പ്രസിഡൻറ് എം.കെ. മോഹനന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ സലീന, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എന്‍. മോഹനന്‍, ആലുവ താലൂക്ക്് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ഇബ്രാഹിം കുട്ടി, വാര്‍ഡ് അംഗം ഗോകുല്‍ദേവ്, പാറക്കടവ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ. പ്രകാശന്‍, പി.ടി.എ പ്രസിഡൻറുമാരായ കെ.വൈ. വര്‍ഗീസ്, ബാബു കാവലിപ്പാടന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.