സമരത്തെ അടിച്ചമർത്തുന്നത്​ ഭൂഷണമല്ല ^കർദിനാൾ മാർ ആലഞ്ചേരി

സമരത്തെ അടിച്ചമർത്തുന്നത് ഭൂഷണമല്ല -കർദിനാൾ മാർ ആലഞ്ചേരി കൊച്ചി: പുതുവൈപ്പ് സമരത്തെ അടിച്ചമർത്തുന്ന ശൈലി സർക്കാറിന് ഭൂഷണമല്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നു എന്ന നിലയിലാണ് ജനങ്ങൾ സംഘടിതരായി സമരരംഗത്തിറങ്ങിയത്. നീതി നടപ്പാക്കാനുള്ള അധികൃതരുടെ ഉദ്യമങ്ങൾക്കിടയിൽ ആരെങ്കിലും അനീതിയും അക്രമവും അനുഭവിക്കേണ്ടിവന്നാൽ അതു ഭരണസംവിധാനത്തി​െൻറ അപര്യാപ്തതയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.