കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ബിരുദ പ്രവേശനത്തിന് രണ്ടാം അലോട്ട്‌മെൻറ് കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇക്കണോമിക്‌സ്, േകാമേഴ്‌സ്, സയന്‍സ് വിദ്യാര്‍ഥികള്‍ ജൂണ്‍ 20-ന് ഉച്ചക്ക് 12ന് മുമ്പും മറ്റു വിഭാഗങ്ങളില്‍ പേരു വന്നവർ 21-ന് ഉച്ചക്ക് 12-ന് മുമ്പും അതത് ഡിപ്പാര്‍ട്മെൻറുകളില്‍ രേഖകളും ഫീസും സഹിതം റിപ്പോര്‍ട്ട് ചെയ്യണം. ഭവന നിര്‍മാണ ധനസഹായം കൊച്ചി: പട്ടികജാതി വികസന വകുപ്പിെൻറ ഭവന നിര്‍മാണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികമാകാത്തവരും സ്വന്തമായി പഞ്ചായത്ത് പ്രദേശത്ത് മൂന്ന് സെൻറ്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒന്നര സെൻറ് ഭൂമി കൈവശമുള്ളവരും വിവാഹിതരും ആയിരിക്കണം. അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം, സ്വന്തം പേരിലുള്ള ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, വാസയോഗ്യമായ ഭവനം ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ്, തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ധനസഹായം ലഭിച്ചിട്ടില്ല എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൗ മാസം 28-ന് മുമ്പ് അതത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഗ്രാമ/വാര്‍ഡ് സഭ പട്ടിക പ്രകാരം പരിഗണിച്ച ശേഷം പുതിയ അപേക്ഷകരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.