ആലപ്പുഴ: ക്ഷേമ പെൻഷനുകൾ സി.പി.എം നേതാക്കളുടെ വീട്ടിൽവെച്ച് വിതരണം ചെയ്യുകയും പാർട്ടി ഫണ്ട് പിരിക്കുകയും ചെയ്െതന്ന് കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫ് സർക്കാർ പോസ്റ്റ് ഒാഫിസ് വഴി വീടുകളിൽ എത്തിച്ച പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുമെന്ന് വീമ്പുപറഞ്ഞ സർക്കാർ തീരുമാനം ലംഘിച്ചതിനെക്കുറിച്ച് അന്വേഷിക്കണം. ജില്ല പ്രസിഡൻറ് ജോർജ് കാരച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ. വേണുഗോപാൽ, മാത്യു ചെറുപറമ്പ്, ജോജി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. കർഷകദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ആലപ്പുഴ: രാജ്യവ്യാപകമായി നടക്കുന്ന കർഷകസമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ ജനതാദൾ -എസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കാർഷിക കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കാർഷികോൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവിെൻറ ഇരട്ടി തുക താങ്ങുവിലയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കെ.എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സി.ജി. രാജീവ്, പ്രഫ. ഗോവിന്ദൻകുട്ടി കാരണവർ, ഷൈബു കെ. ജോൺ, പി.ജെ. കുര്യൻ, കെ.ജി. ഹരികുമാർ, ടി.എൻ. സുബാഷ്, ബാബു ജോർജ്, ടി.പി. സുന്ദരേശൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വനിത കമീഷൻ മെഗാ അദാലത് ആലപ്പുഴ: കേരള വനിത കമീഷൻ മെഗാ അദാലത് 28ന് ആലപ്പുഴ നെടുമുടി കൃഷിഭവൻ ഹാളിൽ നടക്കും. രാവിലെ 10.30നാണ് അദാലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.