ജി.എസ്​.ടി: യഥാർഥ ചില്ലറ വിൽപനവില പരസ്യപ്പെടുത്തണം ^ടാക്​സ്​ കൺസൾട്ടൻറ്​സ്​ അസോ.

ജി.എസ്.ടി: യഥാർഥ ചില്ലറ വിൽപനവില പരസ്യപ്പെടുത്തണം -ടാക്സ് കൺസൾട്ടൻറ്സ് അസോ. ആലപ്പുഴ: രാജ്യത്ത് ഒറ്റനികുതി സമ്പ്രദായമായ ജി.എസ്.ടി നിലവിൽ വരുേമ്പാൾ വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഉൽപന്നങ്ങളുടെ യഥാർഥ ചില്ലറ വിൽപന വില ജൂലൈ ഒന്നിനുമുമ്പ് പരസ്യപ്പെടുത്തണമെന്ന് ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എൻ. പുരം ശിവകുമാർ ആവശ്യപ്പെട്ടു. ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജി.എസ്.ടി പരിശീലന സെമിനാറുകളുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഭൂരിഭാഗം ഉൽപന്നങ്ങൾക്കും പരമാവധി വിൽപന വില രേഖപ്പെടുത്തിയത് യഥാർഥ വിലയുമായി ഒരു ബന്ധവുമില്ലാത്തതാണ്. യഥാർഥ ചില്ലറ വിൽപനവില പരസ്യപ്പെടുത്തിയില്ലെങ്കിൽ വൻകിടക്കാർ വിലക്കയറ്റം സൃഷ്ടിക്കും. രാജ്യത്ത് സമൂലമായ നികുതിമാറ്റത്തിലേക്ക് കടക്കുേമ്പാഴും നികുതി മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരസമൂഹം, അക്കൗണ്ടൻറുമാർ, ടാക്സ് കൺസൾട്ടൻറുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവക്ക് ആവശ്യമായ പരിശീലനമോ ബോധവത്കരണമോ ലഭിച്ചിട്ടില്ല. സാേങ്കതിക സംവിധാനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ആവശ്യമായ സമയം അനുവദിച്ച് സെപ്റ്റംബറിലേക്ക് ജി.എസ്.ടി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ. ഷാനവാസ് അധ്യക്ഷത വഹിച്ചു. പി. വെങ്കിട്ടരാമൻ, വി. വേലായുധൻ നായർ, എസ്. പദ്മകുമാർ, ആർ. രാജേഷ്, വി. ശാന്തിലാൽ, ടി. സുനികുമാർ, എൻ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കസ്റ്റംസ് ആൻഡ് എക്സൈസ് സൂപ്രണ്ടും ചാർേട്ടഡ് അക്കൗണ്ടൻറുമായ പി.എ. തോമസ്, വാണിജ്യനികുതി സ്പെഷൽ ട്രെയിനർ ജോയി ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. വികസന സന്ദേശ ജാഥ നടത്തും ആലപ്പുഴ: എൽ.ഡി.എഫ് സർക്കാറി​െൻറ ഒരുവർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ജൂലൈ അവസാന വാരം നിയോജക മണ്ഡലങ്ങളിലൂടെ വികസന സന്ദേശ ജാഥ നടത്താൻ എൻ.സി.പി ജില്ല നേതൃയോഗം തീരുമാനിച്ചു. ഇടതുപക്ഷ എം.എൽ.എമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുരളീധരൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കലവൂർ വിജയകുമാർ, ആലീസ് ജോസി, ജില്ല ഭാരവാഹികളായ വി.എൻ. രവികുമാരൻപിള്ള, സി.എസ്. സണ്ണി, ജയ്സപ്പൻ മത്തായി, ഷാജി തോട്ടുകടവിൽ, കെ.ആർ. പ്രസന്നൻ, രഘുനാഥൻ നായർ, എസ്. മോഹനൻപിള്ള, വി.എസ്. വിജയകുമാർ, കബീർ പൊന്നാട്, എസ്. സലാഹുദ്ദീൻ, ഷാജി കല്ലറക്കൽ, സോജി കരകത്തിൽ, ഷീബ കാർത്തികേയൻ, സുലോചന തമ്പി, നിയോജകമണ്ഡലം പ്രസിഡൻറുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.