കഞ്ചാവ് കൈവശം ​െവച്ച ഏഴ് വിദ്യാർഥികൾ അറസ്​റ്റിൽ

ആലപ്പുഴ: കഞ്ചാവ് കൈവശം വെച്ച ഏഴ് വിദ്യാർഥികളെ ആലപ്പുഴ എക്സൈസ് സ്ക്വാഡ് പിടികൂടി. തണ്ണീർമുക്കം പുത്തൻവെളിയിൽ യദുകൃഷ്ണൻ (20), തണ്ണീർമുക്കം ശ്രീകൃഷ്ണവീട്ടിൽ അക്ഷയ് (19), തണ്ണീർമുക്കം മംഗലശേരിൽ മെവിൻ (18), ചേർത്തല തെക്ക് മറ്റത്തിൽ വീട്ടിൽ രാഹുൽ ജ്യോതി (18), തണ്ണീർമുക്കം പുത്തൻവെളി വീട്ടിൽ അരുൺ രമേശ് (18), കൊല്ലം കല്ലട മറവൂർ മുറിയിൽ കൈലാസ് വീട്ടിൽ വർഗീസ് എബ്രഹാം (20), തിരുവനന്തപുരം ചിറയിൻകീഴ് കവലയൂർ ഗംഗാഭവനം അക്ഷയ് (19) എന്നിവരാണ് ചേർത്തല ടൗൺ, മരുത്തോർവട്ടം, തണ്ണീർമുക്കം എന്നിവിടങ്ങളിൽനിന്ന് പിടിയിലായത്. ഇവരിൽനിന്ന് 20 പൊതി കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ബൈക്കും കണ്ടെടുത്തു. ഇവർ താമസിക്കുന്ന സ്ഥലത്തും പരിസരത്തും വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിക്കുന്നതായ നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. സ്പെഷൽ സ്ക്വാഡ് സി.െഎ കെ.ആർ. ബാബുവി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ബി. അജിത്ത്കുമാർ, പ്രിവൻറിവ് ഓഫിസർമാരായ ജി. ഫെമിൻ, എൻ. ബാബു, കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിൽലാൽ, എം. റെനി, എം.കെ. സജി, അരുൺ, ടി. ജിയേഷ്, സി.എൽ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.