മെട്രോയിൽ പൊതുജനങ്ങൾക്ക്​ യാത്ര നാളെ മുതൽ

കൊച്ചി: മെട്രോയിൽ തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ശനിയാഴ്ച ഉദ്ഘാടനത്തിനുശേഷം ജർമൻ കോൺസുലേറ്റ് ജനറൽ മാർഗിറ്റ് ഹെൽവിക് ബോത്തെ, ഓണററി കോൺസൽ ഡോ. സെയ്ത് ഇബ്രാഹിം എന്നിവർ മെേട്രായിൽ യാത്ര നടത്തി. പാലാരിവട്ടത്തുനിന്ന് ആലുവ വരെയും തിരിച്ചുമായിരുന്നു യാത്ര. മെേട്രാക്ക് അനുബന്ധമായ ജലമെേട്രായ്ക്ക് ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു ആണ് സാമ്പത്തിക സഹായം നൽകുന്നത്. ഇൗ സാഹചര്യത്തിലാണ് കോൺസുലേറ്റ് ജനറൽ മെേട്രാ യാത്രക്ക് എത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മെേട്രാ യാത്ര അവിസ്മരണീയ അനുഭവമാണെന്നും അവർ പറഞ്ഞു. കെ.എം.ആർ.എൽ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ അംഗീകൃത വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കുമായി കെ.എം.ആർ.എൽ സ്നേഹ യാത്ര ഒരുക്കും. മെട്രോ തൊഴിലാളികൾക്കായി ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെയും ശിലാസ്ഥാപന ചടങ്ങിൽ വിതരണം ചെയ്ത ടിക്കറ്റുകൾ കൈവശം ഉള്ളവർക്ക് നാലു മുതൽ ആറു വരെ യാത്ര ചെയ്യാം. ഇവർക്ക് പാലാരിവട്ടം, കളമശ്ശേരി,ആലുവ എന്നിവിടങ്ങളിൽനിന്ന് ട്രെയിനിൽ കയറാം. തിങ്കളാഴ്ച മുതൽ രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.