കേരളത്തി​െൻറ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

കൊച്ചി: കേരളത്തി​െൻറ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. റബറിന് താങ്ങുവില 150 രൂപയിൽനിന്ന് 250 രൂപയായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യവും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സാമൂഹിക സുരക്ഷാ രംഗത്തെ കേരളത്തി​െൻറ പദ്ധതികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കേരളത്തി​െൻറ വികസനത്തിനാവശ്യമായ നിരവധി കാര്യങ്ങളടങ്ങുന്ന നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇവയോടെല്ലാം അനുകൂല നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.