ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ നന്ദി അറിയിച്ച്​ മുഖ്യമന്ത്രി

കൊച്ചി: മെട്രോ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ നന്ദിപ്രകടനം. മെട്രോ കൊച്ചിയുടേതോ കേരളത്തിേൻറതോ മാത്രമല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേന്ദ്രസഹായത്തിന് നന്ദി പറഞ്ഞതിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്കാളിത്തവും അനുസ്മരിച്ചു. രാജ്യത്തി​െൻറ എല്ലാ ഭാഗത്തുനിന്നുമുള്ള തൊഴിലാളികളാണ് മെട്രോ നിർമാണം സാധ്യമാക്കിയത്. മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട അവരുടെ പങ്കാളിത്തത്തെയും സേവനത്തെയും ഏറെ വിലമതിക്കുന്നു. അവർക്ക് പ്രത്യേകം നന്ദി പറയുന്നു. അവർക്കുവേണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അവരെ ഉൾപ്പെടുത്തി മെട്രോ ട്രെയിൻ യാത്രകൂടി സംഘടിപ്പിക്കണമെന്ന് മെട്രോ അധികൃതരോട് നിർദേശിച്ചു. വികസനത്തിനുവേണ്ടി കൊച്ചി നിവാസികളും ഒേട്ടറെ ബുദ്ധിമുട്ടുകൾ സഹിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി മെട്രോക്കും ഇ. ശ്രീധരനും പ്രത്യേകം നന്ദി പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചാണ് പ്രസംഗം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.