മെട്രോയും 'ശ്രീധരനും' ഇനി സിനിമയിൽ; നായിക റിമ കല്ലിങ്കൽ

കൊച്ചി: സംസ്ഥാനത്തിന് അഭിമാനമായി ഒാട്ടം തുടങ്ങിയ മെട്രോയെയും മെട്രോമാൻ ശ്രീധരനെയും ബന്ധപ്പെടുത്തി സിനിമ പിറക്കുന്നു. പിറന്നുവീണ വീടും മണ്ണും മെട്രോ റെയിലിനുവേണ്ടി നഷ്ടപ്പെടുന്ന യുവതിയുടെ കഥ പറയുന്ന 'അറബിക്കടലി​െൻറ റാണി-ദി മെട്രോ വുമൺ' സിനിമയുടെ അണിയറപ്രവർത്തനങ്ങൾ തുടങ്ങി. റിമ കല്ലിങ്കൽ നായികയായ ചിത്രത്തിൽ 'ശ്രീധരനും' പ്രധാന കഥാപാത്രമാണ്. സെപ്റ്റംബറിൽ തൃപ്പൂണിത്തുറയിലും കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ചിത്രീകരണം തുടങ്ങുന്ന സിനിമ ക്രിസ്മസിന് തിയറ്ററിലെത്തും. നഗരത്തിലെ പ്രശസ്ത തുണിക്കടയിൽ ജോലി ചെയ്യുന്ന തൃപ്പൂണിത്തുറക്കാരി പി.കെ. ലതിക എന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിക്കുന്നതെന്ന് സംവിധായകരിൽ ഒരാളായ എം. പത്മകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഒരുഘട്ടത്തിൽ നായിക മെട്രോമാൻ 'ശ്രീധരനെ' കാണാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് അടുത്തറിയുേമ്പാൾ മെട്രോമാൻ ത​െൻറ ജീവിതത്തിൽ മാതൃകാ പുരുഷനുമാകുന്നുണ്ട്. സിനിമയിൽ മെട്രോമാൻ ശ്രീധരൻ എന്ന പേരിലായിരിക്കില്ല. താരമൂല്യമുള്ള നടനായിരിക്കും 'ശ്രീധരനെ' അവതരിപ്പിക്കുകയെന്നും അദ്ദേഹത്തി​െൻറ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും പത്മകുമാർ പറഞ്ഞു. അനൂപ് മേനോൻ അടക്കം പ്രശസ്ത അഭിനേതാക്കൾ സിനിമയിലുണ്ട്. എസ്. സുരേഷ്കുമാറി​െൻറതാണ് തിരക്കഥ. സുരേഷ്കുമാറും പത്മകുമാറും സംയുക്തമായാണ് സിനിമ സംവിധാനം ചെയ്യുന്നത്. 'തിരുവമ്പാടി തമ്പാൻ', 'ജലം', 'ശിക്കാർ' തുടങ്ങി ശ്രദ്ധേയ സിനിമകൾ അണിയിച്ചൊരുക്കിയവരാണ് സുരേഷ്കുമാർ-പത്മകുമാർ കൂട്ടുകെട്ട്. സക്കീർ ഹുസൈൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.