രാഷ്​ട്രീയം വഴിമാറി; നേതാക്കൾ വികസനത്തിനൊപ്പം

കൊച്ചി: കൊച്ചി മെട്രോയെ ചൊല്ലി ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നെങ്കിലും ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിച്ചവർ ഉൗന്നിപ്പറഞ്ഞത് വികസനത്തി​െൻറ പ്രാധാന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രി പിണറായി വിജയനോ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവോ പ്രസംഗങ്ങളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് കാര്യമായ ഇടം നൽകിയില്ല. ഉദ്ഘാടകനെച്ചൊല്ലി വിവാദം ഉയർത്തിയവർ ഇപ്പോൾ നിരാശപ്പെടേണ്ടിവന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശം മാത്രമാണ് ഇതിന് അൽപമെങ്കിലും അപവാദമായത്. രാജ്യത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തെ മാറ്റങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പ്രധാനമായും പറഞ്ഞത്. നഗരാസൂത്രണത്തിലും വികസനത്തിലും അടിസ്ഥാനപരമായ മാറ്റം ലക്ഷ്യമിട്ടുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചു വരുന്നത്. ഗതാഗത വികസനവും ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗവും ഏകോപിപ്പിച്ച് ജനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്ന വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൊതുഗതാഗത സംവിധാനങ്ങളുടെ വികസനത്തിന് 160 കോടിയുടെ പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നഗരങ്ങളുടെ വികസനത്തിനാണ് ഉൗന്നൽ. കേന്ദ്ര സർക്കാറി​െൻറ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പരിഗണന വികസനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടമായ രാഷ്ട്രീയമല്ലെങ്കിലും രാഷ്ട്രീയത്തി​െൻറ മുനകളുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ ചില പരാമർശങ്ങൾ. അനാവശ്യ വിമർശനം ഉന്നയിച്ച് വികസന പദ്ധതികളിൽനിന്ന് സർക്കാറിെന പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാടിന് ഗുണകരമാകുന്ന വികസനത്തിന് എല്ലാവരും ഒന്നിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വികസനകാര്യത്തിൽ കേരളത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്ന പ്രശംസിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.