ആലപ്പുഴ: കേരള ഡോക്യുമെൻററി ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഡോക്യുമെൻററികൾക്ക് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധസംഗമവും ചിത്രങ്ങളുടെ പരസ്യപ്രദർശനവും സംഘടിപ്പിക്കാൻ ആലപ്പുഴയിൽ ചേർന്ന ശാസ്ത്ര-സാംസ്കാരിക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കാത്ത ലൂക്കോസിെൻറ മാർച്ച്, മാർച്ച് മാർച്ച്, ദലിത് വിവേചനത്തിെൻറ പ്രമേയമായ പി.എൻ. രാമചന്ദ്രെൻറ ദി അൺ ബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നെസ്, കശ്മീർ പ്രമേയമായ ചിത്രവും 26ന് ആലപ്പുഴയിൽ പ്രദർശിപ്പിക്കും. യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ. സുധാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.വി. ജോസഫ് വിഷയം അവതരിപ്പിച്ചു. പി.എസ്. ഹരിദാസ്, ആസിഫ്, പി.എസ്. സുദർശനൻ, ജതീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. സുധാകരകുറുപ്പ് (ചെയർ), ജി. ശശിധരപിള്ള, സുദർശനൻ വർമ, എൻ.ആർ. ബാലകൃഷ്ണൻ (വൈസ് ചെയർ), പി.എസ്. ഹരിദാസ് (ജന. കൺ), എൻ. അജിത്കുമാർ, പി.വി. വിനോദ്, എൽ. അജിത്കുമാർ (ജോ. കൺ). വായന വാരാചരണവും പി.എൻ. പണിക്കർ അനുസ്മരണവും ആലപ്പുഴ: കെ.പി.സി.സി വിചാർ വിഭാഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. സഞ്ജീവ് അമ്പലപ്പാട് അധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, ജനറൽ സെക്രട്ടറി അലക്സ് മാത്യു, മുഹമ്മദ് കോയ, സോളമൻ റൊസാരിയോ, അരുൺ അമരേശൻ, പ്രസാദ് ആൻറണി, ഡോ. ആദർശ്, സജി തെക്കേതലക്കൽ, രാജേഷ്കുമാർ, സുരേഷ് അമ്പക്കാട്, സുലേഖ, ലതാകുമാരി, വർഗീസ് പോത്തൻ, ഗിരീഷ്കുമാർ, ജയനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.