അഡ്വ. പി.വി. മാത്യു ആലുവ: തൈക്കാട്ടുശ്ശേരി തെക്കെ വല്യാറ പരേതനായ മാത്തൻ വർഗീസിെൻറ മകൻ അഡ്വ. പി.വി. മാത്യു (റിട്ട. മാനേജർ ഫെഡറൽ ബാങ്ക് -63) നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെ ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻറ്, പ്രൈവറ്റ് സെക്ടർ ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫിസാറ്റ് എൻജിനീയറിങ് കോളജിെൻറ സ്ഥാപക ചെയർമാനും എഫ്.ബി.ഒ.എ എജുക്കേഷനൽ സൊസൈറ്റി സെക്രട്ടറിയായും 14 വർഷം തുടർച്ചയായി പ്രവർത്തിച്ചു. ഫെഡറൽ ഭവന നിർമാണ സഹകരണ സംഘം പ്രസിഡൻറായിരുന്നു. ഐക്കഫ് റീജനൽ പ്രസിഡൻറ്, ബാലജനസഖ്യം സെക്രട്ടറി എന്നീ നിലകളിലായിരുന്നു അദ്ദേഹത്തിെൻറ സാമൂഹിക രംഗത്തേക്കുള്ള തുടക്കം. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായും ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചുവരുകയായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി അഡ്വൈസർ, എ.പി. വർക്കി മെമ്മോറിയൻ മിഷൻ ആശുപത്രി സെക്രട്ടറി, ആലുവ ധർമദീപ്തി ചെയർമാൻ, പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റ് ബോർഡ് അംഗം എന്നീ നിലകളിൽ സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. അടുത്ത കാലം വരെ ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫിസേഴ്സ് ഫോറം പ്രസിഡൻറായിരുന്നു. ഭാര്യ: പാലാ വള്ളിച്ചിറ കളപ്പുരക്കൽ കുടുംബാംഗം ഫിലോ മാത്യുവാണ് (റിട്ട. അസി. മാനേജർ ഫെഡറൽ ബാങ്ക്). മക്കൾ: മീര ആൻ മാത്യു (ഐ.ബി.എസ്, ബംഗളൂരു), ഡോ. മിനു ലിസ് മാത്യു. മരുമക്കൾ: അനൂപ് പുന്നൂസ് (അക്സഞ്ചൽ, ബംഗളൂരു), ഡോ. സിജോ കുഞ്ഞച്ചൻ (താലൂക്ക് ഹോസ്പിറ്റൽ, തൊടുപുഴ). സഹോദരങ്ങൾ: പി.ജെ. പാപ്പച്ചൻ (റിട്ട. എസ്.ബി.െഎ), ജോർജ് സക്കറിയ പുത്തൻപീടിക(ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി), ബെന്നി, ബീന, പരേതരായ ജോജോ, ബിന്ദു. സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.