പള്ളാത്തുരുത്തി ആറ്റിൽചാടിയ മധ്യവയസ്കൻ മരിച്ചു

ആറ്റിൽ ചാടി മരിച്ചു ആലപ്പുഴ: പള്ളാത്തുരുത്തി ആറ്റിൽ ചാടിയ ഗൃഹനാഥൻ മരിച്ചു. മാരാരിക്കുളം തെക്ക് മുഴങ്ങയിൽ വീട്ടിൽ വരദരാജനാണ് (69) മരിച്ചത്. ശനിയാഴ്ച രാവിലെ 11.15ഓടെ ഇരുചക്രവാഹനത്തിൽ എത്തിയ ഇയാൾ ആറ്റിൽ ചാടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സി​െൻറ സ്കൂബ ഡൈവർ ബിജുവാണ് വെള്ളത്തിനടിയിൽനിന്ന് വരദരാജെന കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പൊലീസി​െൻറ നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫിസർ ആർ. ജയദേവൻ, ഫയർമാൻ ഡ്രൈവർ വി. സന്തോഷ്, ഫയർമാൻമാരായ സി. സനൽ, വി.ഡി. ആദർശ്, കെ.പി. മാർട്ടിൻ പ്രിൻസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനാണ് വരദരാജൻ. ഭാര്യ: സുഷമ. മക്കൾ: അനിൽ ധവാൻ (ദുബൈ), ബീന (അധ്യാപിക, പുറക്കാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ധന്യ, പരേതനായ ബിജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.