ദുരിതാശ്വാസ നിധി വിതരണം

മൂവാറ്റുപുഴ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോേഴ നാടി​െൻറ വികസനം യാഥാർഥ്യമാകൂവെന്ന് ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ വിനയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം എൻ. അരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ സാബു വള്ളോംകുന്നേൽ, ജോര്‍ഡി എൻ. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. ഹാരിസ്, ഒ.സി. ഏലിയാസ്, നഗരസഭ കൗണ്‍സിലര്‍ പി.വൈ. നൂറുദ്ദീൻ, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി. മധു, ജോര്‍ജ് ജോസഫ്, വി.എം. ഷംസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആരക്കുഴ വില്ലേജില്‍ ഏഴ് പേര്‍ക്കായി 4,05,000-രൂപയും, ഏനാനല്ലൂരില്‍ 63-പേര്‍ക്കായി 6,08,500-രൂപയും, മുളവൂരില്‍ 37-പേര്‍ക്കായി 5.51-ലക്ഷം, കല്ലൂര്‍ക്കാട് 36-പേര്‍ക്കായി 2.86-ലക്ഷം, മൂവാറ്റുപുഴയില്‍ 42-പേര്‍ക്കായി 9.65-ലക്ഷം, പാലക്കുഴയില്‍ ഒമ്പത് പേര്‍ക്കായി 1.05-ലക്ഷം, വാളകത്ത് എട്ട് പേര്‍ക്കായി 1.54-ലക്ഷം, വെള്ളൂര്‍കുന്നത്ത് 82-പേര്‍ക്കായി 11.27-ലക്ഷം, മഞ്ഞള്ളൂരില്‍ എട്ട് പേര്‍ക്കായി 77,000-രൂപ, മാറാടിയില്‍ 42-പേര്‍ക്കായി 6.32-ലക്ഷം രൂപയുമാണ് അനുവദിച്ചത്. ആകെ പത്ത് വില്ലേജുകളില്‍നിന്ന് 334-പേര്‍ക്കായി 49.11-ലക്ഷം രൂപ വിതരണം ചെയ്തു. ഒരു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നാല് ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപ വിതരണം ചെയ്തതായി എല്‍ദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.