ജനങ്ങളുമായി ഇടപഴകാത്ത മതപുരോഹിതരെ അംഗീകരിക്കേണ്ടതില്ല - മന്ത്രി കെ.ടി. ജലീൽ കോലഞ്ചേരി: ജനങ്ങളുമായി ഇടപഴകാത്ത മതപുരോഹിതരെ അംഗീകരിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. സി.പി.എം പട്ടിമറ്റം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ അടുത്തിരുത്താത്ത, ഹസ്തദാനം ചെയ്യാത്ത പുരോഹിതരെ ഒരു മതവിഭാഗങ്ങളും അംഗീകരിക്കുന്നില്ല. വർഗീയതയും വിഭാഗീയതയും കുത്തിെവച്ച് രാജ്യത്തിെൻറ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന രീതിയിലാണ് കേന്ദ്ര ഭരണം മുന്നോട്ട് പോകുന്നത്. ബീഫ് നിരോധനമടക്കമുള്ള കാര്യങ്ങൾ ഇതിന് തെളിവാണ്. നിരോധനം ഏതെങ്കിലും വിഭാഗത്തെ മാത്രം ബാധിക്കുന്നവയല്ല. ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്. പെറ്റമ്മയെ നോക്കാത്തവർ കറവ വറ്റിയ കാലികൾക്ക് വേണ്ടി കണ്ണീർ വാർക്കുന്നത് അപഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റിയംഗം ജിൻസ് ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ഏരിയ സെക്രട്ടറി കെ.വി. ഏലിയാസ്, ലോക്കൽ സെക്രട്ടറി സി.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ബാലമന്ദിരം മന്ത്രി സന്ദർശിച്ചു കോലഞ്ചേരി: മന്ത്രി കെ.ടി. ജലീൽ വാര്യർ ഫൗണ്ടേഷെൻറ കീഴിെല മഴുവന്നൂർ ബാലമന്ദിരം സന്ദർശിച്ചു. മഴുവന്നൂർ പഞ്ചായത്തോഫിസ് മന്ദിര നിർമാണോദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. അന്തേവാസികളായ കുട്ടികളോടൊപ്പം മന്ത്രി ഏറെ സമയം ചെലവഴിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റി എ.എസ്. മാധവൻ, ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, അനിയൻ പി. ജോൺ, ഡോ. അനൂപ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.