കുഴിയില്‍വീണ പശുവിനെ രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: മേയുന്നതിനിടെ പത്തടി താഴ്ചയുള്ള കുഴിയില്‍വീണ പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷിച്ചു. പായിപ്ര പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മുളവൂര്‍ പഴമ്പിള്ളിക്കുടി ഷെമീറി​െൻറ പശുവാണ് സമീപ പുരയിടത്തിലെ കുഴിയില്‍ വീണത്. പുല്ലു തിന്നുന്നതിനിടെ പശു കുഴിയിൽ വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പശുവിനെ കരക്കെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.