എൻജിനീയറിങ്​ ബിരുദധാരികളായ ബധിരർക്കും മൂകർക്കും ജോലി നൽകാൻ കമ്പനികൾക്ക്​ വൈമുഖ്യം

കൊച്ചി: ഉന്നത ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തത് ബധിര-മൂക ഉദ്യോഗാർഥികളെ ദുരിതത്തിലാക്കുന്നു. എൻജിനീയറിങ്, എം.ടെക്, േപാളിടെക്നിക് പഠനം കഴിഞ്ഞിറങ്ങിയ നൂറുകണക്കിന് പേരാണ് ജോലി ലഭിക്കാതെ കഷ്ടപ്പെടുന്നത്. സംസ്ഥാന പ്രവേശന കമീഷ​െൻറ നിർദേശപ്രകാരം സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ശാഖകളാണ് പഠനത്തിന് ഇവർ തെരഞ്ഞെടുത്തത്. എന്നാൽ, കൊച്ചി ഇൻഫോ പാർക്ക്, െഎ.ടി പാർക്ക്, ടെക്നോ പാർക്ക്, മറ്റ് െഎ.ടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരക്കാരെ ജോലിക്ക് എടുക്കാൻ കമ്പനികൾ വൈമനസ്യം കാണിക്കുകയാണ്. ജോലി അപേക്ഷ കമ്പനികളിലേക്ക് അയച്ചാൽ മറുപടി ലഭിക്കുമെന്നും േഫാണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെടുേമ്പാഴാണ് നിരാശരാകുന്നതെന്നും ഇവരുടെ രക്ഷിതാക്കൾ പറയുന്നു. വിവിധയിടങ്ങളിൽ നടത്തുന്ന ജോലി മേളകളിലും കാമ്പസ് റിക്രൂട്ട്മ​െൻറിനും പോകുമെങ്കിലും നിരാശയാണ് ഫലം. ഹൈദരാബാദിലെ െഎ.ടി കമ്പനികളിൽ 10 പേരെ റിക്രൂട്ട് ചെയ്യുേമ്പാൾ ഇൗ വിഭാഗത്തിലെ രണ്ടുപേരെ തെരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ, കിട്ടുന്ന കുറഞ്ഞ ശമ്പളം താമസത്തിനും ഭക്ഷണത്തിനും നിത്യച്ചെലവിനും തികയില്ലെന്ന് രക്ഷിതാക്കാൾ പറയുന്നു. മെേട്രായിൽ ജോലിക്ക് ട്രാൻസ്െജൻഡേഴ്സിന് അവസരം നൽകിയെങ്കിലും ഇവരെ പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. വായ്പയെടുത്ത് സ്വയംസംരംഭം കണ്ടെത്താനാണ് സർക്കാർ പറയുന്നത്. എന്നാൽ, തൊഴിൽ അനുഭവം ഇല്ലാതെ എന്ത് തുടങ്ങാനാണെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. സർക്കാർ മേഖലയിൽ മൂന്നുമുതൽ നാലുശതമാനമാണ് ഭിന്നശേഷിക്കാർക്ക് സംവരണം. സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തിയിട്ടില്ല. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരില്‍ അഞ്ചുശതമാനം വൈകല്യമുള്ളവരാണെങ്കില്‍ തൊഴിലുടമ സാമ്പത്തികാനുകൂല്യത്തിന് അര്‍ഹനാണ്. 'ജോലിയോ സ്വയംതൊഴിലോ നല്‍കുന്നതിലൂടെ മാത്രമാണ് സമത്വം സാധ്യമാകുക. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഭിന്നശേഷിക്കാരുടെ ഭാഷ മനസ്സിലാക്കാൻ സാധിക്കും. എച്ച്.ആർ, െഎ.ടി മേഖലയിൽ ഭിന്നശേഷിക്കാർക്ക് തിളങ്ങാനാകും'- കൊച്ചി സർവകലാശാല ഗവേഷണ വിദ്യാർഥി നിനറ്റ് ബേബി പറയുന്നു. െക.എം.എം. അസ്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.