കൊച്ചി: പി.എൻ. പണിക്കരുടെ ചരമദിനത്തിന് ആചരിക്കുന്ന വായനദിനത്തിെൻറ ഉദ്ഘാടനം രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രി നടത്തിയത് സാംസ്കാരിക രംഗത്ത് പ്രതിഷേധമുയർത്തി. ഇതിലൂടെ പി.എൻ. പണിക്കരെ അപമാനിച്ചെന്ന ചർച്ച സാമൂഹിക മാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ജൂൺ 19നാണ് വായനദിനം. പണിക്കർ നിര്യാതനായതിെൻറ തൊട്ടടുത്ത വർഷം മുതൽ സംസ്ഥാനത്ത് ഇത് ആചരിച്ചുവരുന്നുണ്ട്. ഗ്രന്ഥശാല സംഘത്തിെൻറ സ്ഥാപകൻകൂടിയായ പണിക്കരെ ആദരിക്കുന്നതിെൻറ ഭാഗമായുള്ള പരിപാടി ഗ്രന്ഥശാലാ സംഘം, സാക്ഷരത മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കാറ്. വിദ്യാലയങ്ങളിലും പ്രത്യേക പരിപാടിയുണ്ടാകും. മെട്രോ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രിയെക്കൊണ്ട് ശനിയാഴ്ച വായനദിനാചരണത്തിെൻറ ഉദ്ഘാടനം നടത്തിക്കുകയായിരുന്നു. സംഘ്പരിവാർ സംഘടനയായ 'നാഷനൽ മിഷൻ റീഡിങ്' ആയിരുന്നു ഇതിെൻറ സംഘാടകർ. മുഖ്യസംഘാടകൻ കൈതപ്രം വാസുദേവൻ അറിയപ്പെടുന്ന സംഘ്പരിവാറുകാരനാണ്. വായനദിനം വായനമാസമായാണ് നാഷനൽ മിഷൻ ആചരിക്കുന്നത്. എറണാകുളം സെൻറ് തെരേസാസ് ഒാഡിറ്റോറിയത്തിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്ത മാസാചരണ പോസ്റ്ററിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെയാണ് പരിപാടിയെന്നും വ്യക്തമാക്കുന്നുണ്ട്. സാധാരണഗതിയിൽ വായനദിനവും വാരവും സംഘടിപ്പിക്കുന്ന ഒരു ഏജൻസിയും ഇൗ പരിപാടിയിൽ ഉണ്ടായിരുന്നുമില്ല. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.