അവധി ലഭിച്ചില്ല; വിവാഹത്തിന് വരാനാകാതെ വരന്‍

മാവേലിക്കര: അവധി ലഭിക്കാത്തതിനാല്‍ വിവാഹദിവസം നാട്ടില്‍ എത്താനാകാതെ യുവാവ്. ഇറവങ്കര ഗീതാഭവനത്തില്‍ ശ്രീജിത്ത് യശോധരനാണ് കമ്പനി അധികൃതരുടെ കനിവ് കാത്തുകഴിയുന്നത്. കുവൈത്തില്‍ ഗള്‍ഫ് റ​െൻറ് കാര്‍പോ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിത്തി​െൻറ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹത്തീയതി നിശ്ചയിച്ചത്. എന്നാൽ, ഇപ്പോള്‍ അവധി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമ്പനി. ശ്രീജിത്തി​െൻറ വീട്ടുകാര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഇ-മെയില്‍ വഴി പരാതി നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടു. ആദ്യം അവധി നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചെങ്കിലും വീണ്ടും നിലപാട് മാറ്റി. ഇതോടെ രണ്ടാമതും വിദേശകാര്യമന്ത്രിക്ക് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുകയാണ്. വിവാഹത്തി​െൻറ എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ച് ശ്രീജിത്തി​െൻറ വരവും കാത്തിരിക്കുകയാണ് കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.