കൊച്ചി: എറണാകുളം ജില്ലയിലെ പുതുവൈപ്പിൽ പാചകവാതക സംഭരണകേന്ദ്രത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത കുട്ടികൾക്കെതിരെ നടന്ന പൊലീസ് നടപടിയിൽ കുട്ടികൾക്ക് പരിക്കേറ്റെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ അധികൃതരോട് കമീഷൻ ആവശ്യപ്പെട്ടു. എറണാകുളം കലക്ടർ, സിറ്റി പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ല ശിശുസംരക്ഷണ ഓഫിസർ എന്നിവരോടാണ് കമീഷൻ റിപ്പോർട്ട് തേടിയത്. സ്റ്റാര്‍ട്ടപ് നിക്ഷേപങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ പങ്കാളിത്ത ഫണ്ടിങ് ഏര്‍പ്പെടുത്തും കൊച്ചി: സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ ശൈശവദശയില്‍ നിക്ഷേപം നടത്താന്‍ താൽപര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍തലത്തില്‍ വെര്‍ച്വല്‍ സംവിധാനം കൊണ്ടുവരണമെന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. കേരളത്തില്‍നിന്നുള്ള സംരംഭങ്ങള്‍ക്ക് മാത്രമായി എയ്ഞ്ചല്‍ നിക്ഷേപം കൊണ്ടുവരാനാകും ഇതുപയോഗിക്കുകയെന്ന അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ് സംരംഭങ്ങളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ മാത്രം ഒരുവര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇവയില്‍ വളരെ കുറച്ചുമാത്രമാണ് മൂന്നുവർഷത്തില്‍ കൂടുതല്‍ നിലനില്‍ക്കുന്നുള്ളൂ. മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപമില്ലാത്തതിെൻറ കുറവില്‍ ഇല്ലാതാകരുത്. അതിന് ഇപ്പോള്‍ തന്നെ സ്വകാര്യമേഖലയില്‍ സംവിധാനങ്ങളുണ്ട്. ഇത്തരത്തില്‍ വെര്‍ച്വല്‍ സംവിധാനം സര്‍ക്കാര്‍ മേഖലയിലും വേണമെന്ന് ശിവശങ്കര്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ടിങ്ങിെൻറ സഹായത്തോടെ സ്വകാര്യ എയ്ഞ്ചല്‍ നിക്ഷേപകരെ ആശ്രയിക്കാനാണ് പദ്ധതിയെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് പറഞ്ഞു. സര്‍ക്കാറിെൻറ വെര്‍ച്വല്‍ സംവിധാനംകൂടി വരുന്നതോടെ നിക്ഷേപകരില്‍ വിശ്വാസം വളര്‍ത്താനാകും. നിക്ഷേപത്തോടൊപ്പം സാങ്കേതികസഹായം നല്‍കാനും കഴിയുന്ന ആക്‌സിലറേറ്റര്‍മാരെ സംസ്ഥാനത്തേക്ക് എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ് മേഖലയില്‍ വിജയം കൊയ്ത സംരംഭകര്‍ തങ്ങളുടെ ജീവിതകഥ സദസ്സിന് മുന്നില്‍ പങ്കുെവച്ചു. ലെറ്റ്‌സ് വെഞ്ച്വര്‍ വൈസ് പ്രസിഡൻറ് ചൈതന്യ രാമലിംഗ ഗൗഡ്, നെക്സ്റ്റ് എജുക്കേഷന്‍ സഹസ്ഥാപകനായ രവീന്ദ്രനാഥ കമ്മത്ത്, എംബ്രേസ് ഇന്നവേഷന്‍ പ്രതിനിധി രാഹുല്‍ അലക്‌സ് പണിക്കർ, ബൈജുസ് ലേണിങ് ആപ്പില്‍നിന്നെത്തിയ അര്‍ജുന്‍ മോഹൻ, എസ്.ഇ.എ ഫണ്ട് പാര്‍ട്ണര്‍ അശോക് ജി, സെക്യൂറ ഇന്‍വെസ്റ്റ്മെൻറ് മാനേജ്മെൻറ് എം.ഡി മെഹ്ബൂബ് എം.എ, യൂണികോണ്‍ വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അനില്‍ ജോഷി, ഷിലന്‍ സഗുണന്‍, വരുണ്‍ ചന്ദ്രന്‍, യൂനിറ്റി ലിവിങ് സി.ഇ.ഒ ജിതിന്‍ ശ്രീധര്‍, അഗ്രമ ഇന്‍ഫോടെക് സി.ഇ.ഒ അനൂപ് ബാലകൃഷ്ണൻ, ശാസ്ത്ര റോബോട്ടിക്‌സ് ഇന്ത്യ ലിമിറ്റഡ് സി.ഇ.ഒ പി. അരോണിന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.