attn alll+++++ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്​റ്റേഷനിൽ നിയമിച്ചു

attn all +++പേജ് 11ലെ സെൻകുമാറി​െൻറ വിശ്വസ്തൻ സന്ദർശിച്ചത് ഒഴിവുതേടി–ഇൻറലിജൻസ് മേധാവി എന്ന വാർത്തക്കു പകരം ഇൗ വാർത്ത ഉപയോഗിക്കുക. +++++++++++++++ തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാറിനൊപ്പമുണ്ടായിരുന്ന പേഴ്സനൽ സെക്യൂരിറ്റി ഓഫിസറായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ നിയമിച്ചു. െവള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിൽ സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ ഒപ്പുവെച്ചത്. വര്‍ഷങ്ങളായി സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന അനിൽകുമാറിനെ കഴിഞ്ഞ മേയ് 30നാണ് മാതൃയൂനിറ്റായ സിറ്റി എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. സിറ്റി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനിൽകുമാർ അവിടെയാണ് ജോലി ചെയ്യേണ്ടതെന്നും പ്രത്യേക ഉത്തരവില്ലാതെ ജോലി ചെയ്യുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നുമാണ് സ്ഥലം മാറ്റത്തിൽ ആഭ്യന്തരവകുപ്പി​െൻറ വിശദീകരണം. എന്നാൽ, ഉത്തരവ് പാലിക്കാൻ സെൻകുമാർ കൂട്ടാക്കിയില്ല. കഴിഞ്ഞ ചൊവ്വാഴ്ച ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാറിന് അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച രാത്രിതന്നെ അനിൽകുമാർ സിറ്റി പൊലീസ് കമീഷണർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.