വാഹനങ്ങൾ കൈയൊഴിഞ്ഞ് മാടവനക്കാവ്--ആരക്കുഴ റോഡ് മൂവാറ്റുപുഴ: മാടവനക്കാവ്-ആരക്കുഴ ജങ്ഷൻ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ഇതോടെ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ റോഡ് കൈയൊഴിഞ്ഞു. മൂവാറ്റുപുഴ നഗരസഭ 17-ാം വാർഡിലൂടെ പോകുന്ന റോഡിലെ 500 മീറ്റർ ദൂരമാണ് തകർന്നത്. കോട്ടയം--മൂവാറ്റുപുഴ എം.സി റോഡിൽനിന്ന് ആരംഭിച്ച് ആരക്കുഴ ജങ്ഷനിൽ എത്തുന്ന റോഡ് ആദ്യ 500 മീറ്റർ പി.ഡബ്ല്യു.ഡി വകുപ്പിനുകീഴിലും ബാക്കി 500 മീറ്റർ നഗരസഭ പരിധിയിലുമാണ്. പി.ഡബ്ല്യു.ഡി ഭാഗമാണ് തകർന്നത്. റോഡിെൻറ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ചളിക്കുണ്ടായിമാറി. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിലൂടെ വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ കാൽനടയായും സഞ്ചരിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നഗരവാസികൾ പി.ഡബ്ല്യു.ഡി അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇനി റോഡ് ഉപരോധമടക്കം സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.