അനധികൃത മദ്യവിൽപന: മധ്യവയസ്കൻ പിടിയിൽ

പെരുമ്പാവൂർ: അനധികൃത മദ്യവിൽപന നടത്തിയ മധ്യവയസ്കനെ എക്സൈസ് പിടികൂടി. നെല്ലാട് കൊമ്മല വീട്ടിൽ ഗോപാലകൃഷ്ണനെയാണ് (51) പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി നെല്ലാട് ഭാഗത്തുനിന്ന് പിടികൂടിയത്. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.എ. മാർട്ടി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസറായ കെ.ടി. സാജു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. എൽദോ, അമൽ മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.