കുട്ടിയെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ​െൻറ ഭാര്യയുടെ ജോലി പോയി

കുട്ടിയെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ​െൻറ ഭാര്യയുടെ ജോലി പോയി വിദ്യാഭ്യാസമന്ത്രിക്കും ഡി.ഇ.ഒക്കും എ.ഇ.ഒക്കും പരാതി നൽകി ഏറ്റുമാനൂര്‍: സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് കുട്ടിയെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ​െൻറ ഭാര്യയെ അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപിക ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ആക്ഷേപം. ശ്രീകണ്ഠമംഗലം മണ്ണാർകുന്ന് സ​െൻറ് ജോർജ് സ്കൂളിലെ സംഗീതാധ്യാപികയും അതിരമ്പുഴ പാലനില്‍ക്കുംപറമ്പില്‍ പി.ഡി. പൊന്നപ്പ​െൻറ ഭാര്യയുമായ എസ്. സുഷമയുടെ ജോലിയാണ് തെറിച്ചത്. ഇൗ അൺ എയ്ഡഡ് സ്കൂളിൽ ആറാംക്ലാസിൽനിന്ന് ജയിച്ച മകളെ ഏഴാം ക്ലാസിൽ എയ്ഡഡ് വിദ്യാലയമായ കൈപ്പുഴ സ​െൻറ് ജോർജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തുവെന്നതാണ് സുഷമയുടെ മേലുള്ള കുറ്റം. ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ അതിരമ്പുഴ പഞ്ചായത്തിലെ 22ാം വാര്‍ഡിൽ സ്ഥിതി ചെയ്യുന്ന മണ്ണാർക്കുന്ന് സ​െൻറ് ജോർജ് സ്കൂളിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് കേരള സർക്കാർ അംഗീകാരമുണ്ട്. എന്നാൽ, അഞ്ചുമുതൽ ഏഴുവരെ സി.ബി.എസ്.ഇ സിലബസെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗീകാരമില്ലാത്ത കോഴ്സാണ് പഠിപ്പിക്കുന്നതെന്ന് സുഷമ ആരോപിച്ചു. അംഗീകാരമില്ലാത്തതിനാൽ ഇടക്ക് സ്കൂൾ മാറേണ്ടിവരുന്നവർക്ക് വിടുതൽ സർട്ടിഫിക്കറ്റും കൊടുക്കില്ല. അതിനാൽ മകൾ അർച്ചനക്കും ടി.സി കിട്ടിയില്ല. കൈപ്പുഴ സ്കൂളിൽ ഈവിവരം പറഞ്ഞപ്പോൾ ജനനസർട്ടിഫിക്കറ്റ്, ആധാർ, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയതിനാൽ പ്രവേശനം നൽകിയെന്നും സുഷമ പറയുന്നു. സുഷമയുടെ ഭര്‍ത്താവ് പി.ഡി. പൊന്നപ്പന്‍ കോട്ടയം ഗവ. കോളജിലെ ലൈബ്രറി അസിസ്റ്റൻറും എന്‍.ജി.ഒ യൂനിയൻ ജില്ല കൗണ്‍സില്‍ അംഗവുമാണ്. സുഷമ 15 വര്‍ഷമായി ഈ സ്കൂളിലെ അധ്യാപികയാണ്. മകളെ സര്‍ക്കാര്‍ ആഹ്വാനപ്രകാരമാണ് ഈ വര്‍ഷം കൈപ്പുഴയിലെ പൊതുവിദ്യാലയത്തില്‍ ഏഴാംക്ലാസിൽ ചേര്‍ത്തത്. കുട്ടിയെ സ്കൂളിൽ ചേർത്തതി​െൻറ പിറ്റേന്ന് ജോലിക്കെത്തിയപ്പോൾ സ്കൂളി​െൻറ കവാടത്തില്‍ ഹെഡ്മിസ്ട്രസും കൂട്ടരും തടഞ്ഞുനിര്‍ത്തിയത്രേ. കുട്ടിയെ തിരികെക്കൊണ്ടുവന്നിട്ട് ജോലിക്ക് കയറിയാൽ മതിയെന്ന് പറഞ്ഞ് മറ്റ് കുട്ടികളുടെ മുന്നില്‍െവച്ച് തിരിച്ചയച്ചെന്നാണ് സുഷമയുടെ പരാതി. അതേസമയം, സ്ഥലം മാറിപ്പോകുന്ന താൻ ഇല്ലാത്ത സ്കൂളിൽ അധ്യാപനം തുടരുന്നില്ലെന്ന് പറഞ്ഞ് സുഷമ സ്വയം പിരിഞ്ഞുപോയതാണെന്ന് ഹെഡ്മിസ്ട്രസ് സി. ആൻസിറ്റ പറഞ്ഞു. ഏഴാംക്ലാസുവരെയുള്ള സ്കൂളിൽ നാലാംക്ലാസുവരെ സ്റ്റേറ്റ് സിലബസാണെന്നും സി.ബി.എസ്.ഇ അഫിലിയേഷന് അപേക്ഷിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും സ്കൂളിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുഷമ വിദ്യാഭ്യാസമന്ത്രിക്കും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.