യു.സി കോളജിൽ വായന വാരാചരണത്തിന് തുടക്കം

ആലുവ: യു.സി കോളജിലെ മലയാള സമാജത്തി‍​െൻറ നേതൃത്വത്തിൽ വായനവാരാചരണത്തിന് തുടക്കമായി. 'ഭാഷപോഷിണി' പത്രാധിപർ കെ.സി. നാരായൺ ഉദ്ഘാടനം ചെയ്തു. വായന സംസ്കാരം വീണ്ടെടുക്കാൻ പുതിയ തലമുറക്ക് കഴിയണമെന്നും വായനസ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. പി. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. മ്യൂസ് മേരി ജോർജ്, മലയാള സമാജം സെക്രട്ടറി ഡോ. പി.വി. മാർക്കോസ്, നൗഷിദ, അരുൺ രാജ് എന്നിവർ സംസാരിച്ചു. റേഷന്‍ കടയടപ്പ് സമരം ഒത്തുതീർപ്പായി ആലുവ: താലൂക്കില്‍ നടന്നിരുന്ന റേഷന്‍ കടയടപ്പ് സമരം ഒത്തുതീര്‍പ്പായി. ജില്ല സപ്ലൈ ഓഫിസറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ഡി.എസ്.ഒ. ഹരിദാസ്, റീജനൽ മാനേജര്‍ ബെന്നി, സപ്ലൈകോ ഓഫിസര്‍ അസീസ്, താലൂക്ക് സപ്ലൈ ഓഫിസര്‍ മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടുദിവസമായി ചര്‍ച്ച നടത്തിയത്. ഭക്ഷ്യസാധനങ്ങള്‍ തൂക്കി ചാക്കില്‍ തൂക്കം എഴുതി ശീട്ട് ഉൾപ്പെടെ വ്യാപാരികള്‍ക്ക് നല്‍കാമെന്ന് തീരുമാനമായി. മുന്‍കൂട്ടി അറിയിക്കുന്നതിനനുസരിച്ച് പഞ്ചായത്തുകള്‍ തോറും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കും. റേഷന്‍ വ്യാപാരികളെ മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്നും ഉറപ്പ് ലഭിച്ചതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.