സി.എം.പി. പെണ്ണുക്കര ചെങ്ങന്നൂർ: മികച്ച അധ്യാപകനും മധ്യതിരുവിതാംകൂറിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ചെങ്ങന്നൂർ ആല പെണ്ണുക്കര ചെങ്കിലാത്ത് വീട്ടിൽ സി.എം. പൊടിയൻ എന്ന സി.എം.പി. പെണ്ണുക്കര (-80) നിര്യാതനായി. 1983ൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ തിരുവല്ലയിലെ പ്രൊഡക്ഷൻ സെൻറർ ഫാക്ടറി ജീവനക്കാരനായാണ് സർവിസ് ജീവിതത്തിെൻറ തുടക്കം. സ്ഥാപനത്തിലെ തൊഴിലാളി സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻറായും പ്രവർത്തിക്കവെയാണ് അധ്യാപക ജീവിതം തുടങ്ങിയത്. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് സ്ഥാപകൻ, ദേശാഭിമാനി സ്റ്റഡി സർക്കിൾ സംസ്ഥാന സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ-പത്തനംതിട്ട ജില്ല സെക്രട്ടറി, സംസ്ഥാന സമിതി അംഗം, തിരുവല്ല സാഹിത്യവേദി സെക്രട്ടറി, കടപ്ര കണ്ണശ്ശ സ്മാരക ട്രസ്റ്റ്, മൂലൂർ സ്മാരക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടക-കവിത രചനകളിലൂടെയും ശ്രദ്ധേയനായിരുന്നു. മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് ആലപ്പുഴ മെഡിക്കൽ കോളജിന് ഞായറാഴ്ച ഉച്ചക്ക് 12ന് കൈമാറ്റം നടക്കും. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ശോശാമ്മ പൊടിയനാണ് ഭാര്യ. മക്കൾ: ജാസ്മിൻ, ജയ്മോഹൻ. മരുമക്കൾ: റോയി തോമസ്, സൂസൻ ജോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.