ജി.എസ്​.ടി: ഭക്ഷണവില ഉയരും

െകാച്ചി: ഭക്ഷ്യോൽപാദന വിതരണമേഖലയെ ഒന്നടങ്കം ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയതുമൂലം ഭക്ഷണവിഭവങ്ങൾക്ക് വില ഉയരുമെന്ന് കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ, ബേക്, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ എന്നിവയുടെ കൂട്ടായ്മയായ ഫുഡ് (ഫുഡ് ഓപറേറ്റേഴ്സ് ഓപൺ ഡയസ്). കേരളത്തിലെ തനതു ഭക്ഷണവിഭവങ്ങളെല്ലാം ജി.എസ്.ടിയുടെ പരിധിയിൽ വരുന്നത് കുത്തകകൾക്ക് സഹായകമാകും. ഹോട്ടൽ ഭക്ഷണങ്ങൾക്ക് അഞ്ച്, 12, 18, 28 എന്നീ നിരക്കിലാണ് ജി.എസ്.ടി ഏർപ്പെടുത്തിയത്. കേരളത്തിൽ അരശതമാനം മാത്രമാണ് ഹോട്ടലുകളിലെ നികുതി. ജി.എസ്.ടി വന്നാൽ ചെറിയ ഹോട്ടലുകൾപോലും നികുതിയുടെ പരിധിയിൽവരും. നാടൻ പലഹാരങ്ങളുൾെപ്പടെയുള്ള ബേക്കറി ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം നികുതിയാണ് നിലവിലുള്ളത്. ജി.എസ്.ടി വരുന്നതോടെ 18 ശതമാനം നികുതിയാകും. വൻകിട കമ്പനികളുടെ ബേക്കറി ഉൽപന്നങ്ങൾക്ക് 20.5 ശതമാനമാണ് നികുതി. ജി.എസ്.ടി നടപ്പാക്കുമ്പോൾ 18 ശതമാനമാകും. കല്യാണസദ്യയടക്കമുള്ള കാറ്ററിങ് വിഭവങ്ങൾക്കും നികുതി 18 ശതമാനമായി വർധിക്കും. ചെയർമാൻ മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. ശങ്കരൻ, ജനറൽ കൺവീനർ ജി. ജയപാൽ, കൺവീനർ ബാദുഷ കടലുണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.