റേഷൻ വാതിൽപ്പടി വിതരണത്തിലും തട്ടിപ്പ്

കോതമംഗലം: റോഷൻ വിതരണം കാര്യക്ഷമമാക്കുന്നതിനും ഉപഭോക്‌താക്കൾക്ക് ശരിയായ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നതിനും ഏർപ്പെടുത്തിയ വാതിൽപ്പടി വിതരണത്തിലും തട്ടിപ്പ് തുടരുന്നു. റേഷൻ സാധനങ്ങൾ പൊതുവിപണികളിലേക്കും സ്വകാര്യ മില്ലുകൾക്കും മറിച്ചുനൽകിയിരുന്നവർ പുതിയ സംവിധാനത്തിലും പിടിമുറുക്കിയ കാഴ്ചയാണ്. റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോ ചുമതലക്കാരായ സപ്ലൈകോ ഉദ്യോഗസ്ഥരും റേഷന്‍ റീട്ടെയില്‍ കടക്കാരും ചേര്‍ന്നാണ് തട്ടിപ്പ്. ഹോള്‍സെയില്‍ ഡിപ്പോകളില്‍നിന്നും റേഷന്‍ കടത്തിയിരുന്ന കരിഞ്ചന്തക്കാരും ബ്രോക്കര്‍മാരും സര്‍ക്കാര്‍ മൊത്ത വിതരണ കേന്ദ്രത്തിലും സജീവമാണ്. കോതമംഗലത്തെ സര്‍ക്കാര്‍ റേഷന്‍ മൊത്ത വിതരണ ഡിപ്പോ 40 കിലോമീറ്റര്‍ അകലെ ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ സ്ഥാപിച്ചതിനു പിന്നില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുെടയും ശക്തമായ ഇടപെടലാണെന്നാണ് ആരോപണം. ഇവിേടക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിലും ഇവിടെനിന്നും റേഷൻ കടകളിലേക്ക് വിതരണത്തിന് എത്തിക്കുന്നതിലെയും ഗതാഗത കരാര്‍ ഇനത്തിലും കയറ്റിറക്ക് ഉള്‍പ്പെടെയുള്ള െചലവുകള്‍ വന്‍തോതില്‍ ഉയര്‍ത്തിയും പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങളാണിവർ സ്വന്തമാക്കുന്നത്. വാതില്‍പ്പടി വിതരണത്തിന് വരുന്ന വന്‍ ചെലവ് ഉയര്‍ത്തിക്കാട്ടി ഭാവിയില്‍ ഇത് പരാജയപ്പെടുത്താനും സ്വകാര്യ ഹോള്‍സെയില്‍ രീതിയിലേക്ക് തിരിച്ചു കൊണ്ടുപോകാനുമുള്ള നീക്കത്തി​െൻറ ഭാഗമാണിതെന്ന് ആരോപണം ഉയരുന്നത്. പഴയ ഹോള്‍സെയില്‍ ഡിപ്പോകളില്‍ ജീവനക്കാര്‍ ആയിരുന്നവരെ തന്നെ വാതില്‍പ്പടി വിതരണ കേന്ദ്രത്തിലും നിയമിച്ച് കരിഞ്ചന്തക്കാരെ സഹായിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. ഇപ്പോള്‍ സപ്ലൈകോ ഉദ്യോഗസ്ഥരും ഇത്തരം ജീവനക്കാരും ചേര്‍ന്നാണ് സര്‍ക്കാര്‍ ഡിപ്പോയിലെ വിതരണം. വിതരണ ചുമതലയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്കും സപ്ലൈകോ മാനേജര്‍ക്കും ഉള്‍പ്പെടെ നേരിട്ട് ഉത്തരവാദിത്തം ഉള്ളപ്പോഴും പഴയ ജീവനക്കാരും കച്ചവടക്കാരുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മൊത്ത വിതരണ ഡിപ്പോകളില്‍നിന്നും നേരിട്ടും റീട്ടെയില്‍ കടകളില്‍നിന്നും കരിഞ്ചന്തയിലേക്ക്‌ ഭക്ഷ്യധാന്യങ്ങൾ കടത്തുന്നു. പഴയ ഹോള്‍സെയില്‍ ഡിപ്പോ കരാറുകാര്‍ പരോക്ഷമായി ഗതാഗത കരാര്‍ ഉള്‍പ്പെടെ കൈക്കലാക്കി രംഗത്തിറങ്ങിയിട്ടുണ്ട്. വാതില്‍പ്പടി വിതരണം പരാജയപ്പെടുത്താന്‍ മാസത്തി‍​െൻറ പകുതിയായാലും റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കാതിരിക്കാനുള്ള ശ്രമവും ഊര്‍ജിതമാണ്. പഴയ ഹോള്‍സെയില്‍ ഡിപ്പോ ജീവനക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിതരണ രംഗത്ത് നിലവിൽ കുറവ് വന്ന ആയിരത്തോളം ജീവനക്കാര്‍ക്ക് പകരം സ്ഥിരമായോ, താൽക്കാലികാടിസ്ഥാനത്തിലോ ആളുകളെ നിയമിക്കണം. ഇല്ലെങ്കിൽ അഴിമതിയും വിതരണ രംഗത്തെ പരാജയവും വഴി വാതില്‍പ്പടി വിതരണം പരാജയപ്പെടും. വാതിൽപ്പടി വിതരണം അട്ടിമറിക്കാനുള്ള നീക്കം ഊർജിതമായിട്ടും അധികൃതർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.