പൊലീസ് വാഹനത്തിെൻറ താക്കോൽ ഊരിയെറിഞ്ഞു; പുലിവാല് പിടിച്ച് പൊലീസ്

വഴിയോര കച്ചവടം ഒഴിപ്പിക്കാനെത്തിയപ്പോഴാണ് സംഭവം അനധികൃത കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ തിങ്കളാഴ്ച വരെ സമയം കൂത്താട്ടുകുളം: നഗരസഭയില്‍ റോഡരികില്‍ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനിടെ വാഹനത്തി​െൻറ താക്കോല്‍ ഊരിയത് പൊലീസിനെ വട്ടംചുറ്റിച്ചു. ലഹരി ഉൽപന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്നാല്‍, നഗരസഭ ഉദ്യോഗസ്ഥര്‍ കടയിലിരുന്ന വില്‍പനസാധനങ്ങളും കൊണ്ടുപോവുകയായിരുന്നു. ഇേതതുടര്‍ന്ന് നാട്ടുകാരും ബി.ജെ.പി പ്രവര്‍ത്തകരും സമീപത്തെ കച്ചവടക്കാരും ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായെത്തി. ഇതിനിെട, ആരോ പൊലീസ് വാഹനത്തി​െൻറ താക്കോല്‍ ഊരി എറിയുകയായിരുന്നു. പിന്നീട് ലഭിച്ച മൊബൈല്‍ ഫോണ്‍ ദൃശ്യത്തില്‍ താക്കോല്‍ എടുത്തതായി സംശയിക്കുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. എന്നാല്‍, സംഭവത്തിൽ ആർക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ സ്ഥലത്തെത്തി ഉദ്യേഗസ്ഥരും കച്ചവടക്കാരും ബി.ജെ.പി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ അനധികൃത കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ തിങ്കളാഴ്ച വരെ സമയം നല്‍കി. നഗരസഭയിൽ ഉദ്യോഗസ്ഥരുടെ തേർവാഴ്ച -ബി.ജെ.പി കൂത്താട്ടുകുളം: നഗരസഭയില്‍ ഭരണനേതൃത്വത്തെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ചയെന്ന് ബി.ജെ.പി മുനിസിപ്പല്‍ സമിതി. നഗരത്തില്‍ ഉപജീവനത്തിന് വഴിയരികില്‍ ലോട്ടറിപോലുള്ള ചെറുകച്ചവടക്കാരെയും ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവരെയും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാന്‍ തുനിഞ്ഞതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ സമിതി പ്രസിഡൻറ് എൻ.കെ. വിജയന്‍ പറഞ്ഞു. ലഹരി വില്‍പന തടയുന്നതിന് നടത്തിയ പരിശോധനയോട് യോജിക്കുെന്നന്നും എന്നാല്‍, മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും വില്‍പനസാധനങ്ങള്‍ നഷ്ടം വരുത്തിയതില്‍ പ്രതിഷേധമുണ്ട്. കച്ചവടക്കാരെ ഒഴിപ്പിക്കുന്ന പ്രശ്‌നത്തില്‍ അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്നും അല്ലെങ്കില്‍ നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.