കൊച്ചി മെട്രോ വലിയ വിജയത്തിലേക്കാണ് യാത്ര ചെയ്യുന്നത്^ സേതു (സാഹിത്യകാരൻ)

കൊച്ചി മെട്രോ വലിയ വിജയത്തിലേക്കാണ് യാത്ര ചെയ്യുന്നത്- സേതു (സാഹിത്യകാരൻ) കൊച്ചി മെട്രോ വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. തുടക്കം കിട്ടുക എന്നതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട്. പിന്നീട് വിജയമായി മാറും. ആ തുടക്കം ലഭിക്കാനായിരിക്കും ബുദ്ധിമുട്ട്. ഇതിന് കേരളത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. അതിൽ ഏറ്റവും വലുത് നെടുമ്പാശ്ശേരി വിമാനത്താവളമാണ്. നിർമാണ ഘട്ടത്തിൽ പ്രമുഖരായ രാഷ്ട്രീയക്കാർ ഉൾപ്പെടെ എതിർത്തിരുന്നു. സമ്പന്നർക്ക് മാത്രമാണെന്ന് വാദിച്ചിരുന്നു. എന്നാൽ, ഇന്ന് കേരളം കാണുന്ന കാഴ്ച വിമാനത്താവളം ജനങ്ങൾ ഏറ്റെടുത്തതാണ്. സാധാരണക്കാരായ പ്രവാസികളാണ് അത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇ.ശ്രീധരൻ തന്നെ ഇതിന് ചുക്കാൻ പിടിക്കണം എന്ന ആഗ്രഹം എനിക്ക് ആദ്യം മുതലുണ്ടായിരുന്നു. അദ്ദേഹമല്ലാത്ത മറ്റാരെങ്കിലുമാണെങ്കിൽ വിജയത്തിലെത്തിക്കാൻ ബുദ്ധിമുട്ടാകും എന്ന ബോധ്യമായിരുന്നു കാരണം. ഒരു അഴിമതിക്കും ഇടനൽകാതെയാണ് പദ്ധതി ഇത്രയും എത്തിച്ചത്. നെടുമ്പാശ്ശേരി, കാക്കനാട്, ഫോർട്ട്കൊച്ചി തുടങ്ങിയ മേഖലകളിലേക്കും പദ്ധതി വ്യാപിക്കണം. സാമ്പത്തിക നേട്ടത്തെക്കുറിച്ച് ചിന്തിച്ചാൽ ഇത് മുന്നോട്ട് കൊണ്ടുപോകൽ ബുദ്ധിമുട്ടാകും. ലോകത്തിലെ ഒരു മെട്രോയും ഈ അർഥത്തിൽ നോക്കിക്കാണാൻ കഴിയില്ല. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതിയിലൂടെ സാധിക്കും. ഇന്ന് ഒരാൾക്ക് ഒരു കാർ എന്ന നിലയിലാണ് ആളുകൾ നഗരത്തിലെത്തുന്നത്. ഇതിന് മാറ്റം വരണം. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ച സാഹചര്യങ്ങളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണിത്. അതിന് മാറ്റം വരണം. മെട്രോയുടെ അവകാശ വാദങ്ങൾ ഉന്നയിച്ച് എത്ര ഫ്ലക്സ് ബോർഡുകൾ രാഷ്ട്രീയ പാർട്ടികൾ െവച്ചാലും കാര്യമില്ല. ഇതി​െൻറ അംഗീകാരം മുഴുവൻ ഇ. ശ്രീധരനുള്ളതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.