കരള്‍മാറ്റ ശസ്ത്രക്രിയക്ക്​ സഹായം തേടുന്നു

ഉദയംപേരൂര്‍: കരള്‍ തകരാറിലായ മുത്തുകൃഷ്ണന്‍ (57) ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് എട്ട് ലക്ഷത്തോളം രൂപ ചികിത്സക്ക് ചെലവാകുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ഉദയംപേരൂര്‍ മാങ്കായികവല, കൈരളി നഗറില്‍ വാടകക്ക് താമസിക്കുന്ന ഇദ്ദേഹത്തിനും കുടുംബത്തിനും വീടോ സ്ഥലമോ ഇല്ല. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയ മുത്തുകൃഷ്ണന് പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഭാര്യക്ക് രണ്ട് കാലിനും പ്രമേഹംകൂടി പഴുത്ത് നടക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് എസ്.ബി.ഐ കലൂര്‍ കതൃക്കടവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 20271609194, െഎ.എഫ്.എസ്.സി: എസ്.ബി.െഎ.എൻ 0018060. ഫോൺ: 7736238279, 8891159993.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.